മുംബൈ:മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ ആനന്ദ് അംബാനി അടുത്തിടെ ധരിച്ച വാച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. റിച്ചാർഡ് മില്ലെ ആർ എം 52-04 “സ്‌കൾ” ബ്ലൂ സാപിയർ വാച്ചാണ് ആനന്ദ് അംബാനി ധരിച്ചത്. അതിമനോഹരമായ ഈ വാച്ചിന് 22 കോടി രൂപയാണ് വില വരുന്നത്. മൂന്ന് വാച്ചുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത്. അതിലൊന്നാണ് ആനന്ദിന്റെ കയ്യിലുള്ളത്.
ലോകമെമ്പാടുമുള്ള വാച്ച് പ്രേമികൾ കൊതിക്കുന്ന വാച്ചുകളിൽ ഒന്നാണ് റിച്ചാർഡ് മില്ലെ ആർ എം 52-04 “സ്‌കൾ” ബ്ലൂ. ദി ഇന്ത്യൻ ഹോറോളജി പ്രകാരം, ഈ വാച്ച് റിച്ചാർഡ് മില്ലിയുടെ ഏറ്റവും ആദരണീയരായ ക്ലയൻ്റുകൾക്ക് മാത്രമാണ് ഈ വാച്ച് നൽകുന്നത്. ആഡംബര വാച്ചുകളോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തെ അടിവരയിടുന്ന ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവായ വാച്ചുകളിൽ ചിലത് അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്.
റിച്ചാർഡ് മില്ലെ ബ്രാൻഡ് സവിശേഷതയുടെയും ആഡംബരത്തിൻ്റെയും പര്യായമാണ്, നൂതനമായ ഡിസൈനുകൾക്കും യൂണിക് ആയ മെറ്റീരിയലുകളും ഉപയോഗിച്ചാണ് ഈ വാച്ച് നിർമിച്ചിരിക്കുന്നത്. വാച്ചുകളിൽ അതീവ താല്പര്യമുള്ള ആനന്ദ് അംബാനിക്ക്, റിച്ചാർഡ് മില്ലെ, പടെക് ഫിലിപ്പ്, ഔഡെമർസ് പിഗ്വെറ്റ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ വാച്ചുകളുണ്ട്. റിച്ചാർഡ് മില്ലെ RM 52-04 “സ്കൾ” ബ്ലൂ സാപിയർ വാച്ചിന് ഏകദേശം USD 2,625,000 (ഏകദേശം ₹22 കോടി ) ആണ് വില.
അതേ സമയം ആനന്ദിന്റെയും രാധിക മർച്ചന്റിന്റെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ആഡംബര വിവാഹം ലോകം തന്നെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളാണ് ആനന്ദിന്റെ വിവാഹത്തിന് വേണ്ടി തടത്തിയത്. നിരവധി സെലിബ്രിറ്റികൾ ആനന്ദിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അന്ന് വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങൾക്കിടെ ആനന്ദ് അംബാനി കയ്യിൽ കെട്ടിയ വാച്ച് മെറ്റ് സി ഇ ഓ മാർക്ക് സക്കർബർഗ് അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ഫോട്ടോ വൈറൽ ആയിരുന്നു.
ആഡംബര വാച്ച് ബ്രാന്റായ റിച്ചാർഡ് മില്ലേയുടെ കളക്ഷനിലെ ഏകദേശം എട്ട് കോടി രൂപ വില വരുന്ന വാച്ചാണ് അന്ന് അംബാനി ധരിച്ചിരുന്നത്. വിവാഹത്തിന് ശേഷമുള്ള യാത്രകളിലും ആനന്ദ് അംബാനി ധരിച്ച വാച്ചുകളും ശ്രദ്ധ നേടിയിരുന്നു.