വേർപിരിയൽ വാർത്തകൾക്കു പിന്നാലെ ചിത്രം പങ്കുവെച്ച് അമൃത
കൊച്ചി: ഗോപി സുന്ദറുമായി വേരിപിരിഞ്ഞു എന്ന വാര്‍ത്തകളാണ് അമൃത സുരേഷുമായി ബന്ധപ്പെട്ട് അടുത്തിടെ ചര്‍ച്ചയായത്. അമൃത സുരേഷ് പങ്കുവെച്ച വീഡിയോയും മറ്റ് പ്രതികരണങ്ങളും ഈ അഭ്യൂഹം ശക്തിപ്പെടുത്തി. എന്നാല്‍ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രതികരണം നടത്താതിരുന്ന ഗോപി സുന്ദര്‍ ഇപ്പോള്‍ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഗുഡ്മോണിംഗ് എന്ന് പറഞ്ഞാണ് അമൃതയെ ടാഗ് ചെയ്ത് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല, സന്തോഷമായി ഈ ഫോട്ടോ കണ്ടപ്പോൾ. നിങ്ങൾ എന്നും ഒരു മിച്ചായിരിക്കണം. ഒരിക്കലും പിരിയരുതെ, നിങ്ങളെ എന്നും ഇങ്ങനെ കാണാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് തുടങ്ങിയ നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഇവരുടെ വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തയ്ക്ക് അവസാനമാകും ഗോപി സുന്ദറിന്‍റെ പോസ്റ്റ് എന്നാണ് കരുതുന്നത്.
സോഷ്യൽ മീഡിയ രണ്ട് കാര്യങ്ങള്‍ പറഞ്ഞാണ് അഭ്യൂഹം ശക്തമായത്. ഒന്ന് ഇരുവരും അൺഫോളോ ചെയ്‍തു. രണ്ട്, ഇരുവരും പ്രണയമാണെന്ന് വെളിപ്പെടുത്തി എഴുതിയ പോസ്റ്റും പിന്‍വലിച്ചു. എന്നാല്‍ പ്രണയ പോസ്റ്റൊഴികെ ഒന്നിച്ചുള്ള ഫോട്ടോകളൊക്കെ ഇൻസ്റ്റാഗ്രാമില്‍ തന്നെ ഉണ്ടായിരുന്നു. വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും അമൃതയോ ഗോപി സുന്ദറോ പ്രതികരിച്ചിരുന്നില്ല.
പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു അമൃത സുരേഷുമായി പ്രണയമാണെന്ന് വെളിപ്പെടുത്തി ഗോപി സുന്ദര്‍ 2022ല്‍ കുറിപ്പ് എഴുതിയത്. വിമര്‍ശനങ്ങളുണ്ടായെങ്കിലും അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും കുറിക്കുകൊള്ളുന്ന മറുപടികളുമായും എത്താറുണ്ടായിരുന്നു.
അമൃത സുരേഷ് മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാ ഗായികയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു അമൃത ആദ്യം തിളങ്ങിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധയാകര്‍ഷിച്ച മലയാള ചിത്രങ്ങളുടെ ഗായികയായി അമൃത പ്രേക്ഷകരുടെ ഇഷ്‍ടം നേടി. സ്വന്തം മ്യൂസിക് വീഡിയോകളുമായും അമൃത രംഗത്ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു.