CrimeKeralaNews

ഭാര്യയും മകനുമില്ലാത്ത സമയത്ത് വിജയലക്ഷ്മിയെ വീട്ടിലെത്തിച്ചു,പരപുരുഷബന്ധത്തേച്ചൊല്ലി വാക്കുതര്‍ക്കം,തര്‍ക്കത്തിനിടെ തലയിടിച്ചു വീണു; മരിച്ചെന്ന് കരുതി കുഴിയെടുത്തു; ഇട്ടു മൂടാന്‍ ദേഹം വലിച്ചു കൊണ്ടു പോകുമ്പോള്‍ ജീവന്‍ തുടിച്ചു; വെട്ടുകത്തിക്ക് പലവട്ടം തലയ്ക്ക് വെട്ടി മരണം ഉറപ്പിച്ചു, അമ്പലപ്പുഴയില്‍ നടന്നത്

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് കൊലപാതകത്തിലെ ആസൂത്രണം. കൊല്ലണമെന്ന ഉദ്ദേശമില്ലെന്ന് പ്രതി പറയുമ്പോഴും വിജയലക്ഷ്മിയെ ഓച്ചിറയില്‍ നിന്നും അമ്പലപ്പുഴയില്‍ എത്തിച്ചത് തന്ത്രപരമായിരുന്നു. വിജയലക്ഷ്മിയ്ക്ക് ജീവനുണ്ടെന്ന് അറിഞ്ഞതിന് ശേഷം വെട്ടുകത്തിക്ക് വെട്ടിയത് പകയുടെ തെളിവായി. എറണാകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ലഭിച്ച ഫോണാണ് വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത്. വീട്ടുജോലി നോക്കിയിരുന്ന ഭാര്യ സുനിമോളും വിദ്യാര്‍ഥിയായ മകനും വീട്ടില്‍ ഇല്ലാത്ത ദിവസമാണ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇതില്‍ അടക്കം ഗൂഡാലോചന വ്യക്തമാണ്.

വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി. ഓ്ച്ചിറയില്‍ നിന്നാണ് അമ്പലപ്പുഴയില്‍ വിജയലക്ഷ്മി വന്നത്. വീട്ടില്‍ വച്ച് വാക്കു തര്‍ക്കമുണ്ടായി. പിടിച്ചു തള്ളിയപ്പോള്‍ തലയിടിച്ചു വീണു. വിജയലക്ഷ്മി മരിച്ചെന്ന് കരുതി കുഴിയെടുത്തു. ദേഹത്തെ വലിച്ചിഴച്ച് കുഴിയിലേക്ക് കൊണ്ടു പോയി. ഇതിനിടെ വിജയലക്ഷ്മിയുടെ ശരീരം അനങ്ങി. ജീവന്റെ തുടിപ്പ് പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് വെട്ടുകത്തിക്ക് തലയ്ക്ക് അടിച്ചു മരണം ഉറപ്പാക്കിയത്. പ്രതിയ്ക്ക് കൊലപാതക ഉദ്ദേശ്യം ഉണ്ടെന്നതിന് തെളിവാണ് ഇത്.

ബസില്‍ നിന്നും ഫോണ്‍ കിട്ടിയതാണ് നിര്‍ണ്ണായകമായത്. ഫോണ്‍ ലഭിച്ച കണ്ടക്ടര്‍ അതു പൊലീസിനു കൈമാറി. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ അയച്ച സന്ദേശങ്ങള്‍ അതില്‍നിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മീന്‍ പിടിക്കാന്‍ ഈ സമയം ജയചന്ദ്രന്‍ കടലില്‍ പോയിരുന്നു. കടലില്‍ പോയാല്‍ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രന്‍ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോള്‍ പറഞ്ഞത്. എന്നാല്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ സുനിമോളില്‍നിന്ന് കിട്ടി. ഇതോടെ എല്ലാം പോലീസിന് തെളിഞ്ഞു.

വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം സുനിമോള്‍ക്കറിയാമെന്നു പൊലീസ് മനസ്സിലാക്കി. മത്സ്യവില്‍പന നടത്തുന്ന വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കരുനാഗപ്പള്ളിയില്‍ വച്ചാണ് പരിചയപ്പെട്ടത്. അതു പിന്നീട് സൗഹൃദമായി. ഇതു മനസ്സിലാക്കിയ സുനിമോള്‍ വിജയലക്ഷ്മിയെ കാണാന്‍ കരുനാഗപ്പള്ളിയിലെത്തി. തന്നെ ജയചന്ദ്രന്‍ സ്‌നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് സ്ഥിരമായി കണ്ടിരുന്നുവെന്നും പണം നല്‍കിയിരുന്നുവെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു. അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടത് വ്യക്തമായ പദ്ധതിയിലായിരുന്നു.

ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച് വാക്കു തര്‍ക്കമുണ്ടായി. തലയടിച്ചു വീണ വിജയലക്ഷ്മിയെ പിന്നീട് വെട്ടുകത്തി കൊണ്ടു തലയ്ക്കടിച്ച് മരണം ഉറപ്പിച്ചു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.

മൃതദേഹം വീടിനു പിന്നിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. വീട്ടില്‍ നിന്ന് 5 മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. അതേസമയം ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരും കാണാതെ ജയചന്ദ്രന്‍ മൃതേദേഹം എങ്ങനെ കുഴിച്ചിട്ടു എന്നതും പൊലീസ് പരിശോധിക്കുകയാണ്. കുഴിയെടുക്കുന്ന സമയത്തോ മൃതദേഹം മറവു ചെയ്യുന്ന സമയത്തോ ആരും കണ്ടില്ലെന്നതും പൊലീസിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്. മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിന്‍ തൈകള്‍ വച്ച ശേഷമാണ് ജയചന്ദ്രന്‍ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്.

വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പതിവു പോലെ മീന്‍ പിടിക്കാനായി ബോട്ടില്‍ കടലിലേക്കു പോയി. തിരിച്ചെത്തിയപ്പോള്‍ കരുനാഗപ്പള്ളിയില്‍ വച്ചാണ് പൊലീസ് കൈയ്യാമം വച്ചത്. വിജയലക്ഷ്മി വിവാഹ മോചിതയാണ്. മക്കളുമായും ബന്ധം ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. രണ്ടു ദിവസമായി വിജയലക്ഷ്മി വീട്ടിലെത്തിയില്ല. ഇതിനിടെയാണ് അയല്‍ക്കാര്‍ വിജയലക്ഷ്മിയുടെ സഹോദരിയെ ഇക്കാര്യം അറിയിച്ചത്. അങ്ങനെയാണ് പോലീസില്‍ പരാതി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker