വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും മുൻ ഭർത്താവിന്റെ ബന്ധുക്കളെ സമാന്ത മറന്നില്ല; പക്ഷെ ശോഭിത മൗനത്തിൽ
ഹൈദരാബാദ്:രണ്ടാമത് വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടൻ നാഗ ചൈതന്യ. രണ്ട് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹിതരായത്. പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നാഗ ചൈതന്യയുടെ അച്ഛന്റെ കുടുംബവും അമ്മയുടെ കുടുംബവും വിവാഹത്തിൽ സജീവമായുണ്ടായിരുന്നു. നാഗ ചൈതന്യ കുട്ടിയായിരിക്കുമ്പോൾ പിരിഞ്ഞതാണ് അച്ഛൻ നാഗാർജുനയും അമ്മ ലക്ഷ്മി ദഗുബതിയും. അതേസമയം മകന്റെ കാര്യത്തിൽ രണ്ട് പേരും ഇവരുടെ കുടുംബങ്ങളും വലിയ ശ്രദ്ധ കൊടുത്തു.
തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് ലക്ഷ്മി ദഗുബതിയുടെ കുടുംബം. നടൻ വെങ്കടേഷ് ലക്ഷ്മിയുടെ സഹോദരനാണ്. മറ്റാെരു സഹോദരന്റെ മകനാണ് റാണ ദഗുബതി. ദഗുബതി കുടുംബം ഇന്നും നാഗ ചൈതന്യയുടെ മുൻ ഭാര്യ സമാന്തയുമായി അടുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നാണ് തെലുങ്ക് സിനിമാ ലോകത്തെ സംസാരം. റാണയും സമാന്തയും ഇപ്പോഴും സുഹൃത്തുക്കളാണ്.
അടുത്തിടെ ഒരു ഇവന്റിൽ വെച്ച് സമാന്ത തന്റെ സിസ്റ്റൻ ഇൻ ലോയിൽ നിന്നും സഹോദരിയെ പോലെയായി മാറിയ ആളാണെന്ന് റാണ ദഗുബതി പറയുകയുണ്ടായി. ഇപ്പോഴിതാ റാണയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് സമാന്ത. പ്രിയപ്പെട്ട റാണ ദഗുബതിക്ക് പിറന്നാൾ ആശംസകൾ. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നൂറ് ശതമാനം നൽകുന്നത് കണ്ട് എപ്പോഴും എനിക്ക് പ്രചോദനമുണ്ടായിട്ടുണ്ട്. എപ്പോഴും ആരാധികയാണ് ഞാൻ. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
നാഗ ചൈതന്യയുടെ കസിനാണ് റാണ ദഗുബതി. നടന്റെ മുൻ ഭാര്യ റാണയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചെങ്കിലും നാഗ ചൈതന്യയുടെ ഇപ്പോഴത്തെ ഭാര്യ ശോഭിത ധുലിപാല സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിട്ടില്ല. അക്കിനേനി, ദഗുബതി കുടുംബത്തിലെ പലരെയും ശോഭിത സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് പോലുമില്ല.
അതേസമയം ഇതിന് പിന്നിൽ ശോഭിതയും കുടുംബവും തമ്മിലുള്ള അകൽച്ചയാണെന്ന് പറയാനാകില്ല. സമാന്തയും ശോഭിതയും രണ്ട് സ്വഭാവ രീതികളുള്ളവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് സമാന്ത. സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാമായി സോഷ്യൽ മീഡിയ വഴി നടി കണക്ട് ചെയ്യുന്നു. എന്നാൽ ശോഭിത അങ്ങനെയല്ല. സ്വകാര്യത ഇഷ്‌ടപ്പെടുന്നയാളാണ് ശോഭിത. പിറന്നാൾ ആശംസകളൊന്നും ശോഭിത സോഷ്യൽ മീഡിയ അറിയിക്കാറില്ല.
സിനിമാ ലോകത്ത് ശോഭിതയേക്കാൾ പ്രശസ്തിയും ജനപ്രീതിയും സീനിയോരിറ്റിയുമുള്ളത് സമാന്തയ്ക്കാണ്. തെലുങ്ക്, തമിഴ് സിനിമാ ലോകം ആഘോഷിച്ച നടിയണ് സമാന്ത. അതേസമയം ശോഭിത ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ശ്രദ്ധ നേടുന്നത്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ ശോഭിതയ്ക്ക് നേരെ കടുത്ത സൈബറാക്രമണങ്ങൾ നടക്കുന്നുണ്ട്.
ശോഭിത സമാന്തയുടെ ഭർത്താവിനെ തട്ടിയെടുത്തു എന്നാണ് അധിക്ഷേപം. എന്നാൽ സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുത്തത്. താര കുടുംബത്തെക്കുറിച്ച് പല ഗോസിപ്പുകളും വന്നെങ്കിലും ഇവർ ഇതേക്കുറിച്ച് പൊതുവെ പ്രതികരിക്കാറില്ല.