NationalNews

ഭർത്താവിനെ പങ്കുവയ്ക്കാൻ ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിയ്ക്കില്ല; അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഭ‍ർത്താക്കൻമാരുടെ (Husband) സ്നേഹം പങ്കുവയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ (Women) ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി (Allahabad High Court) നിരീക്ഷിച്ചു. ഭാര്യയുടെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവിനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ശരിവച്ചാണ് അലഹബാദ് ഹൈക്കോടതിയിടുെ നിരീക്ഷണം. . പ്രതിയായ സുശീൽ കുമാർ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമായതെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് രാഹുൽ ചതുർ വേദിയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഭാര്യയെ സംബന്ധിച്ചിടത്തോളം, അവളുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും കോടതി കൂട്ടിച്ചേർത്തു. “അവർ (ഇന്ത്യൻ ഭാര്യമാർ) അവരുടെ ഭർത്താവിന്റെ കാര്യത്തിൽ പൊസസീവ് ആണ്. വിവാഹിതയായ ഏതൊരു സ്ത്രീക്കും തന്റെ ഭർത്താവിനെ മറ്റേതെങ്കിലും സ്ത്രീ പങ്കിടുന്നുവെന്നോ അയാൾ മറ്റേതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നോ ഉള്ളത് വലിയ ഞെട്ടലായിരിക്കും. അത്തരം അസുഖകരമായ സാഹചര്യത്തിൽ, അവരിൽ നിന്ന് വിവേക പൂർണ്ണമായ തീരുമാനം പ്രതീക്ഷിക്കുക അസാധ്യമാണ്. ഈ കേസിലും അത് തന്നെയാണ് സംഭവിച്ചത്,” ബെഞ്ചിനെ ഉദ്ദരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

ആത്മഹത്യ ചെയ്ത സ്ത്രീയുടെ ഭർത്താവ് നൽകിയഹർജിയുമായി ബന്ധപ്പെട്ടാണ് നിരീക്ഷണം. മരിച്ച സ്ത്രീ തന്റെ ഭർത്താവ് സുശീൽ കുമാറിനും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കുമെതിരെ ഐപിസിയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം വാരണാസിയിലെ മന്ദുആദിഹ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ തന്റെ ഭർത്താവ് ഇതിനകം രണ്ട് കുട്ടികളുള്ളയാളായിരുന്നുവെന്നും എന്നാൽ വിവാഹമോചനം നേടാതെ മൂന്നാം തവണയും വിവാഹം കഴിച്ചതായും ഭാര്യ ആരോപിച്ചു. ഭർത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും അവർ പരാതിയിൽ ആരോപിച്ചിരുന്നു.

കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുകയും ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതികൾ ആദ്യം വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. അത് തള്ളിയതോടെയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരെ കേസെടുത്ത് വിചാരണ നടത്താനുള്ള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും ഇവരുടെ ഹർജി തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker