KeralaNews

വെള്ളക്കെട്ടിലെ മാംഗല്യം; വരനും വധുവും വിവാഹ വേദിയിലെത്തിയത് ചെമ്പില്‍!

ആലപ്പുഴ: വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ഇവര്‍ ചെമ്പിനെ ആശ്രയിക്കുകയായിരുന്നു.

രാഹുലും ഐശ്വര്യയുമാണ് വിവാഹിതരായത്. വീട്ടില്‍നിന്നും ചെമ്പിനകത്ത് കയറിയ ഇവരെ അരക്കിലോമീറ്ററോളം താണ്ടിയാണ് ബന്ധുക്കള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. ക്ഷേത്രവും പരിസരവും കനത്ത വെള്ളക്കെട്ടിലാണ്. ഇവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

കിഴക്കന്‍ വെള്ളത്തിന്റെ വരവോടെയാണ് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇടറോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രി ജീവനക്കാരാണ് ആകാശും ഐശ്വര്യ. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ഇവര്‍ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്.

അരയ്ക്കൊപ്പം വെള്ളമാണ് പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഹാളില്‍ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു. വെള്ളക്കെട്ടാണെങ്കിലും മംഗള കര്‍മം മംഗളമായി തന്നെ നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദമ്പതികളടെ ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker