പത്തനംതിട്ട: ബസ്സിനടിയിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു.
പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെ കയറി ഇറങ്ങി. തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം നിലയ്ക്കൽ ആശുപത്രിയിലേക്ക് മാറ്റി. നാടിന്റെ ഉള്ളുലച്ച് മുറിഞ്ഞകല്‍ അപകടം; നവദമ്പതികൾ ഉൾപ്പെടെ നാല് പേർക്കും വിട നൽകി ജന്മനാട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News