രശ്മികയ്ക്കും അങ്ങനൊരു അസുഖമുണ്ട്, സാമന്തയ്ക്ക് പിന്നാലെ രശ്മികയ്ക്കും ആ രോഗം; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഹൈദരാബാദ്:തെലുങ്ക് സിനിമയിലെ മുന്‍നിര നടിയാണ് രശ്മിക മന്ദാന. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രശസ്തിയിലേക്ക് വളര്‍ന്ന രശ്മിക ഏറ്റവുമൊടുവില്‍ പുഷ്പ 2 എന്ന സിനിമയിലാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. അല്ലു അര്‍ജുനൊപ്പം തിയേറ്ററുകളിലും ബോക്‌സോഫീസിലും തരംഗം സൃഷ്ടിക്കാന്‍ രശ്മികയ്ക്ക് സാധിച്ചു.
ഇതിനൊപ്പം നടന്‍ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലുമാണ്. ഇരുവരും സിനിമയുടെ ഇടവേളകളില്‍ പ്രണയിച്ച് നടക്കുകയാണ്. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ രശ്മികയ്ക്ക് ഒരു അസുഖമുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
തെന്നിന്ത്യയുടെ ക്യൂട്ട് സുന്ദരിയായി അറിയപ്പെടുന്ന നടി സാമന്ത രുത്പ്രഭുവിന് ത്വക്ക് രോഗം വന്നത് വലിയ വാര്‍ത്തയായിരുന്നു. മയോറ്റൈീസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു സാമന്തയ്ക്ക് വന്നത്. ഇതിന്റെ ചികിത്സയിലായിരുന്നു നടി. എന്നാല്‍ സമാനമായ രീതിയില്‍ രശ്മികയ്ക്കും ചില ത്വക്ക് രോഗങ്ങള്‍ വന്നുവെന്നാണ് പുതിയ വാര്‍ത്ത.
മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിരവധി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. സ്ഥിരമായി മേക്കപ്പ് ധരിക്കുന്ന ആളുകള്‍ക്ക് ചര്‍മ്മത്തില്‍ പതിവായി വീക്കം, തിണര്‍പ്പ്, ചുവപ്പ് നിറം എന്നിങ്ങനെ പലതും ഉണ്ടാകും. അതുപോലെ രശ്മികയ്ക്കും ചിലത് പ്രത്യക്ഷപ്പെട്ടതോടെ നടി ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയും സമാനമായ രോഗം ഉണ്ടെന്ന് കണ്ടെത്തിയെന്നുമാണ് വിവരം.
ഷൂട്ടിംഗിനിടെ മണിക്കൂറുകള്‍ മേക്കപ്പിടുന്നതും ലൈറ്റുകളുടെ ചൂട് കാരണം മേക്കപ്പ് ഉരുകുന്നതുമൊക്കെ പ്രശ്‌നമായി. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ കലര്‍ത്തിയ രാസവസ്തുക്കളുടെ ഉപയോഗം പിഗ്മെന്റേഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിനൊപ്പം മുടി കൊഴിയുകയും ചര്‍മ്മം വരണ്ടതായ തീരുകയും ചെയ്യുന്നു. സോറിയാസിസിന്റെ ഗണത്തില്‍പ്പെടുന്ന അസുഖങ്ങളാണ് പിന്നീട് സംഭവിക്കുന്നത്. ഈ ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ അസുഖത്തെ കുറിച്ച് രശ്മികയോ നടിയുമായി ബന്ധപ്പെട്ടവരോ ഇനിയും പ്രതികരിച്ചിട്ടില്ല. മാത്രമല്ല പ്രചരിക്കുന്നത് പോലെ ഭീകരമായ പ്രശ്‌നങ്ങള്‍ നടിയ്ക്ക് ഇല്ലെന്നാണ് സൂചന. നിലവില്‍ പുഷ്പയുടെ പ്രൊമോഷനും മറ്റുമായി നാട്ടിലും വിദേശത്തുമൊക്കെ രശ്മിക പ്രോഗ്രാമുകളില്‍ സജീവമായിരുന്നു. ഇതിന് പുറമേ നിരവധി ചിത്രങ്ങളിലും രശ്മിക അഭിനയിക്കുന്നുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടാണ് സൂപ്പര്‍താരനിരയിലേക്ക് രശ്മിക വളര്‍ന്ന് വരുന്നത്. കന്നഡ ചലച്ചിത്രമേഖലയിലാണ് രശ്മിക നായികയായി ആദ്യം അഭിനയിച്ചത്. അതിന് ശേഷമാണ് തെലുങ്കില്‍ സജീവമാകുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നായികയായി അഭിനയിച്ച ഗീതാഗോവിന്ദം ഹിറ്റായതോടെ നടിയുടെ കരിയര്‍ തന്നെ വിജയമായി. പിന്നീട് ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി.