23.4 C
Kottayam
Wednesday, November 13, 2024
test1
test1

ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി, കൊള്ളയടിച്ചു; വിലപിടിച്ചതെല്ലാം കൈക്കലാക്കി കലാപകാരികൾ

Must read

ധാക്ക: കലാപ കലുഷിതമായ ബംഗ്ലാദേശിൽ അക്രമവും രൂക്ഷമാകുന്നു. രാജിവച്ച് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന രാജ്യം വിട്ടതോടെ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി. കണ്ണിൽ കണ്ട വിലപിടിച്ച വസ്തുക്കളെല്ലാം ജനക്കൂട്ടം കൈക്കലാക്കിയെന്നാണ് ബംഗ്ലാദേശിൽ നിന്നുള്ള പുതിയ വാർത്ത. ഔദ്യോഗിക വസതിയായ ഗണഭബന്‍റെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചെടുത്തിട്ടുണ്ട്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാന്‍റെയടക്കം പ്രതിമകൾ പ്രക്ഷോഭകർ തകർത്തിട്ടുണ്ട്. 

അതേസമയം കലാപം രൂക്ഷമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവർ രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയിൽ അഭയം നല്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തിൽ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു. ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിൽ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ – +8801958383679, +8801958383680, +8801937400591.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പുരിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല

ഇംഫാൽ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, മണിപ്പുരിൽ രണ്ടുപേരെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച...

Wayanad tourism: 🏞️ , വയനാട് സുരക്ഷിതം, സഞ്ചാരികൾ എത്തണം; കടല കൊറിച്ച്, സിപ് ലൈനിൽ കയറി രാഹുൽ ഗാന്ധി

കൽപ്പറ്റ: സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ വയനാട്ടില്‍ സിപ് ലൈനില്‍ കയറിയ വീഡിയോ പങ്കുവെച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരാപുഴയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ്...

BSNL national WiFi roaming ☎️ വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, ബിഎസ്എന്‍എല്‍ നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് രജിസ്ട്രേഷന്‍ തുടങ്ങി

മുംബൈ: വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന 'നാഷണല്‍ വൈ-ഫൈ റോമിംഗ്' സര്‍വീസ് പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍...

New desire 🚘ടാക്സിയായി വിൽക്കില്ല; പുതിയ ഡിസയർ വേറെ ലെവൽ! നിരത്ത് കീഴക്കാൻ മാരുതിയുടെ മാസ്റ്റർ പ്ലാൻ!

മുംബൈ: രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ അടുത്ത തലമുറ ഡിസയർ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഡിസയറിൻ്റെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി ഒരു മാസ്റ്റർ പ്ലാൻ...

BSNL IFTV 📺 500ലധികം ചാനലുകള്‍ സൗജന്യം; ബിഎസ്എന്‍എല്‍ ലൈവ് ടിവി സേവനം ആരംഭിച്ചു, എന്താണ് ‘ഐഎഫ്‌ടിവി’

മുംബൈ: രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്‍റെ പേര്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം (എഫ‌്‌ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.