അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
പാട്ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിഹാറിലെ കോടതിയിലാണ് അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി ലഭിച്ചത്. സുധീര്‍ കുമാര്‍ ഓജ എന്നയാളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അടൂര്‍ ഉള്‍പ്പെടെയുള്ള 49 പേരെ വിമര്‍ശിച്ച് തുറന്ന കത്തെഴുതിയ നടി കങ്കണ റണാവത്ത് അടക്കമുള്ള 61 പേരെ സാക്ഷികളാക്കണമെന്നും പരാതിയില്‍ പറയുന്നു.
അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന്റെ പ്രതിച്ഛായ്ക്ക് കളങ്കം വരുത്തിയെന്നും അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. ഇവര്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും പരാതിക്കാരന്‍ ആരോപിച്ചു. ജയ് ശ്രീറാം വിളിയുടെ പേരില്‍ മര്‍ദ്ദനങ്ങള്‍ വര്‍ധിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടൂര്‍ ഉള്‍പ്പെടെ 49 സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.