EntertainmentNews

ആരെയും ബോധിപ്പിക്കേണ്ട അവൾ മനസിലാക്കിയല്ലോ, എന്റെ ശക്തി എന്റെ പെണ്ണ്; വിവാ​ദങ്ങൾക്കിടെ ശ്രീകുമാറിന്റെ പോസ്റ്റ്

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ-സീരിയൽ മേഖലയിൽ നിന്നും നേരിട്ടിട്ടുള്ള ചൂഷണങ്ങൾ സ്ത്രീകൾ മടി കൂടാതെ വെളിപ്പെടുത്തുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് എതിരെ വരെ പരാതികളും കേസും വന്ന് കഴിഞ്ഞു. എല്ലാത്തിലും എസ്ഐടിയുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്. സീരിയൽ മേഖലയിലെ മുൻ‌‍നിര താരങ്ങൾക്കെതിരെ ഒന്നും ആരും രം​ഗത്തെത്തിയിരുന്നില്ല.

അതിനിടയിലാണ് രണ്ടാഴ്ച മുമ്പ് കുടുംബപ്രേക്ഷകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഉപ്പും മുളകും താരങ്ങളായ എസ്.പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈം​ഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചക്കപ്പഴം, ഉപ്പും മുളകും എന്നീ സിറ്റ്കോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും.

ഇരുവരുടെയും ആരാധകരിൽ ഏറെയും കുടുംബപ്രേക്ഷകരുമാണ്. അതുകൊണ്ട് തന്നെ പലരും ആദ്യം ഈ വാർത്ത വിശ്വസിച്ചിരുന്നില്ല. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ പരാതി. ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറഞ്ഞത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുന്നുവെന്നാണ് വിവരം.

ആദ്യമായാണ് ഇരുവർക്കും എതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്. കേസും വിവാദവും വന്നശേഷം ഇരുവരും മൗനമായിരുന്നു. ആരോപണം തള്ളികൊണ്ടോ സ്വന്തം ഭാ​ഗം വിശദീകരിച്ചുകൊണ്ടോ ഒന്നും തന്നെ രം​ഗത്തെത്തിയിരുന്നില്ല. ഭർത്താവ് എസ്.പി ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോൾ ഭാര്യയും നടിയുമായ സ്നേഹ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തിയിരുന്നു.

ആരോപണങ്ങൾ‌‍ വിശ്വസിക്കുന്നില്ലെന്നും എപ്പോഴും ഭർത്താവിനെ പിന്തുണച്ച് നിൽക്കുമെന്നും പറയാതെ പറയുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ കേസും വിവാദവുമെല്ലാം ഒന്ന് കെട്ടടങ്ങിയ സാ​ഹചര്യത്തിൽ ആദ്യമായി ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എസ്.പി ശ്രീകുമാർ. ഭാര്യ സ്നേഹയ്ക്കൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ച് ഞങ്ങൾ എന്നാണ് ശ്രീകുമാർ കുറിച്ചത്.

ഒപ്പം ഭാര്യയെ ടാ​ഗ് ചെയ്യുകയും ചെയ്തിരുന്നു. എന്റെ ശക്തി, എന്റെ പെണ്ണ്, സ്ട്രോങ്ങ് ഫാമിലി എന്നിങ്ങനെയുള്ള ഹാഷ്​ടാ​ഗുകളും ഒപ്പം ചേർത്തിരുന്നു. എല്ലാവരും കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്തപ്പോൾ തന്നെ മനസിലാക്കി വിശ്വസിച്ച് ഒപ്പം നിന്നതും നിൽക്കുന്നതും ഭാര്യ സ്നേഹയാണെന്ന് ശ്രീകുമാർ പറയാതെ പറയുന്നത് പോലെയായിരുന്നു പോസ്റ്റ്.

എല്ലാ പ്രതിസന്ധിയിലും പരസ്പരം താങ്ങായും തണലായും നിൽക്കുന്ന ഇരുവരോടുള്ളമുള്ള സ്നേഹം അറിയിച്ച് സിനിമ, സീരിയൽ താരങ്ങളെല്ലാം കമന്റുകൾ കുറിച്ചു. ചുവന്ന ഹാർട്ട് ഷെയ്പ്പി‌ലുള്ള ഇമോജികളാണ് സ്നേഹയുടേയും ശ്രീകുമാറിന്റെയും കപ്പിൾ ഫോട്ടോയ്ക്ക് കമന്റായി നടി വീണ നായർ കുറിച്ചത്. സുരഭി ലക്ഷ്മി, നടി വരദ, നടി ശ്രുതി രജനികാന്ത് തുടങ്ങിയവരും ചിത്രത്തിന് സ്നേഹം അറിയിച്ച് എത്തി.

അതേസമയം സ്നേഹ ഭർത്താവിനെ വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലും കമന്റുകൾ വന്നു. ശ്രീകുമാറിന്റെ പേരിൽ ലൈം​ഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സ്നേഹയ്ക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. 2019ൽ ആയിരുന്നു സ്നേഹയുടേയും ശ്രീകുമാറിന്റെയും വിവാഹം.

ഇരുവരും ഒരുമിച്ച് മറിമായം സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃ​ദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഒരു ആൺ‌കുഞ്ഞിന്റെ മാതാപിതാക്കളാണ്. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരമ്പരകളിലൂടെയും അഭിനയത്തിലേക്ക് എത്തിയ ശ്രീകുമാറിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് മെമ്മറീസ് എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തശേഷമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker