ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷണം ചെയ്യുന്നു; വിവാഹ മോചനത്തെ കുറിച്ച് മാസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി സാമന്ത
ചെന്നൈ:തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന്റെ വിവാഹ മോചന വാര്‍ത്തകള്‍ വൈറലായത്.
ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് സാമന്ത. ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷണം ചെയ്യുന്നതായും താരം വ്യക്തമാക്കി. ഭര്‍ത്താവ് നാഗ ചൈതന്യയുമായുളള വേര്‍പിരിയലിനുശേഷം മാസങ്ങള്‍കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം.
തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആക്രമണമെന്നും സമന്താ പറഞ്ഞു. മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തു വാക്കുള രണ്ടു കാതല്‍’ ചിത്രത്തെക്കുറിച്ചും താരം പങ്കുവെച്ചു.
രണ്ട് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമ വളരെ രസകരമാണെന്നും വിഘ്‌നേഷും നയന്‍താരയും എനിക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്നും സമന്താ വ്യക്തമാക്കി. എന്റെ വേഷം നയന്‍താരയുടേതിന് തുല്യമാണ്, എല്ലാ സീനിലും ഞാന്‍ അവളോടൊപ്പമുണ്ട്. നയന്‍താരയുടെ പ്രതിശ്രുത വരനാണ് വിഘ്‌നേഷ് എന്നും താരം പറഞ്ഞു.
വിഘ്‌നേശ് ശിവന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിക്കുന്നത്. വിജയി സേതുപതി, നയന്‍താര, സമന്താ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍.