നീളന്‍ മുടി മുറിച്ച് നടി പദ്മപ്രിയ;പുത്തന്‍ മേക്കോവര്‍ വൈറല്‍
കൊച്ചി:മലയാളി അല്ലെങ്കിലും മലയാളികളുടെ മനം കവർന്ന നായികമാരിലൊരാളാണ് നടി പദ്മപ്രിയ. മലയാളം കൂടാതെ ബംഗാളിയും കന്നഡയും ഹിന്ദിയുമുൾപ്പെടെ നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും മികച്ച നടി എന്നു തന്നെയാണ് പദ്മപ്രിയയെ ആരാധകർ വിളിക്കാറ്.
മോഡലിങും നൃത്തവുമെല്ലാം താരത്തിന് ഏറെ ഇഷ്ടമാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം പദ്മപ്രിയ അഭിനയിച്ചിട്ടുണ്ട്. വണ്ടർ വുമൺ ആയിരുന്നു അഞ്ജലിയുടേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സിനിമയിൽ അത്രയ്ക്കങ്ങ് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് പദ്മപ്രിയ. ഇപ്പോഴിത താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കുറച്ച് നാളുകൾക്ക് മുൻപാണ് താരം മുടി മുറിച്ചത്. താരത്തിന്റെ ഷോർട്ട് ഹെയർ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ടിരിക്കുന്ന ലുക്കിലുള്ള ഫോട്ടോയാണിപ്പോൾ പദ്മപ്രിയ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇതിനോടകം തന്നെ താരത്തിന്റെ മേക്കോവർ ലുക്ക് വൈറലായിക്കഴിഞ്ഞു.
എന്നാൽ താരത്തിന്റെ നീണ്ട ഇടതൂർന്ന മുടിയായിരുന്നു ഭംഗിയെന്ന് പറയുന്നവരും കുറവല്ല. അഭിനയത്തിന് പുറമേ മികച്ച നർത്തകി കൂടിയായ പദ്മപ്രിയയുടെ നൃത്ത വീഡിയോകൾക്കും ആരാധകരേറെയാണ്.
തന്റെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന്റെ വീഡിയോയുമായും പദ്മപ്രിയ അടുത്തിടെയെത്തിയിരുന്നു. ചെടി നടുന്നതും കിളയ്ക്കുന്നതുമൊക്കെ താരം വീഡിയോയിലൂടെ ആരാധകരെ കാണിച്ചിരുന്നു.
മമ്മൂട്ടിയുടെ കാഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു പദ്മപ്രിയയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീടങ്ങോട്ട് അമൃതം, കറുത്തപക്ഷികൾ, രാജമാണിക്യം, വടക്കുംനാഥൻ തുടങ്ങിയ സിനിമകളിലും പദ്മപ്രിയ അഭിനയിച്ചു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു പദ്മപ്രിയ സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. എന്നാൽ നാളുകൾക്ക് ശേഷം ബിജു മേനോനൊപ്പം ഒരു തെക്കൻ തല്ലു കേസിലൂടെ താരം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി.