EntertainmentNews
ആലുവയിലെ ഫ്ളാറ്റില്‍ വച്ച് ഗുണ്ടകള്‍ തന്നെ അതിക്രൂരമായി ആക്രമിച്ചെന്ന് പ്രമുഖ നടി; പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണം
കൊച്ചി: ആലുവയിലെ ഫ്ളാറ്റില്‍ വച്ച് ഗുണ്ടകള്‍ തന്നെ ആക്രമിച്ചതായി നടി മീനു മുനീര്‍. ഫ്‌ളാറ്റിലെ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലി ഏതാനും ചിലരുമായി ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റുവെന്നാണ് നടി പറയുന്നത്. നടിയുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തനിക്ക് പാര്‍ക്കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും പോലീസ് നോക്കിനില്‍ക്കെയാണ് ‘അതിക്രൂരമായി’ താന്‍ അക്രമിക്കപ്പെട്ടതെന്നുമാണ് മീനു ആരോപിക്കുന്നത്.
അതേസമയം കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മീനു മുനീര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News