EntertainmentNews

‘ശരീരത്ത് തൊടാതിരിക്കാൻ സാ​ഗർ പരമാവധി ശ്രമിച്ചു, പലകയ്ക്ക് മുകളിലാണ് കിടന്നത്, വീട്ടുകാരോട് അനുവാദം വാങ്ങി’ഇന്റിമേറ്റ് സീനെക്കുറിച്ച്‌ മെർലെറ്റ്

കൊച്ചി:അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററിൽ മികച്ച പ്രതികരണം നേടുകയും ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയും ചെയ്തിരുന്നു. ജോജു ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്നതുകൊണ്ട് തന്നെ നടൻ ജോജുവിന് ലഭിക്കുന്ന അതേ സ്വീകരണം തന്നെ സംവിധായകൻ ജോജുവിനും ലഭിച്ചു. ജോജു തന്നെയായിരുന്നു നായകൻ.

അഭിനയ, സാ​ഗർ സൂര്യ, ജുനൈസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ തന്നെ ചർച്ചയായി മാറിയിരുന്നു. പണി സിനിമയിലെ റേപ്പ് സീനിന് എതിരെ റിവ്യൂവർ വിമർശനക്കുറിപ്പ് പങ്കുവെച്ചതും ശേഷം അയാളെ ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയതുമെല്ലാം ചർച്ചയായിരുന്നു.

സിനിമയിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത സാ​ഗർ സൂര്യയുടെ കാമുകിയുടെ വേഷം ചെയ്തത് എഴുത്തോല, ആന്റണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടി മെർലെറ്റ് ആൻ തോമസാണ്. പണിയുടെ ഒടിടി റിലീസിനുശേഷം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ കുറിപ്പുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നതും മെർലെറ്റ് ആൻ തോമസ് അവതരിപ്പിച്ച സാ​ഗർ സൂര്യയുടെ കാമുകിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ്.

എഴുത്തോലയിലും ആന്റണിയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനേത്രി എന്ന രീതിയിൽ തന്നെ അടയാളപ്പെടുത്താൻ മെർലെറ്റിന് കഴിഞ്ഞത് പണിയിലൂടെയാണ്. ദന്തിസ്റ്റായ മെർലെറ്റ് കുട്ടിക്കാലം മുതൽ അഭിനയ മോഹം മനസിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിലും പഠനം പൂർത്തിയാക്കിയശേഷമാണ് സിനിമയിലേക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രൊഫഷണൽ കോഴ്സ് പഠിക്കണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അടൂർ സ്വദേശിനിയായ മെർലെറ്റ് ഡോക്ടറായത്. പണിയിലെ കാമുകി വേഷത്തിന് ഒടിടി റിലീസിനുശേഷം നല്ല അഭിപ്രായങ്ങൾ ലഭിക്കുന്ന സന്തോഷത്തിലാണ് യുവതാരം.

ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചും സിനിമാ മോഹ​ത്തിന് പിന്നിലെ കാരണവുമെല്ലാം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മെർലെറ്റ്. വീട്ടുകാരോട് അനുവാദം വാങ്ങിയശേഷമാണ് താൻ അഭിനയിച്ചതെന്നും മെർലെറ്റ് പറയുന്നു. ഞാൻ ഒരു ദന്തഡോക്ടറാണ്. ചെറുപ്പം മുതൽ എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്റേത് ഒരു ഓർത്തഡോക്സ് ഫാമിലിയായതുകൊണ്ട് അഭിനയിക്കാൻ വിടില്ലെന്ന് തീർച്ചയായിരുന്നു.

പഠിക്കുമ്പോഴൊക്കെ ഓഡിഷൻ കോളുകൾ കാണും അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് കോളുകളും വന്നിട്ടുണ്ട്. പക്ഷെ എന്റെ അച്ഛനും അമ്മയും അപ്പോൾ തന്നെ ഇല്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹം കണ്ടിട്ട് മാതാപിതാക്കൾ പറഞ്ഞു ഒരു കരിയർ ഉണ്ടാക്കി എടുത്തിട്ട് എന്ത് വേണമെങ്കിലും ചെയ്തോളാൻ. ആന്റണിയിൽ ചെറിയൊരു വേഷമാണ് ചെയ്തത്.

ജോജു ചേട്ടന്റെ കൂട്ടുകാരന്റെ ഭാര്യയായി. ആന്റണിയിലെ അഭിനയം കണ്ടിട്ടാണ് ജോജു ചേട്ടൻ എന്നെ പണിയിലേക്ക് വിളിച്ചത്. പണിയിലെ കഥാപാത്രം എന്താണെന്നും എങ്ങനെയൊക്കെ ചെയ്യണമെന്നും എല്ലാം പറഞ്ഞിട്ടാണ് അദ്ദേഹം വിളിച്ചത്. പണിയുടെ അവസരം വന്നപ്പോൾ തന്നെ ഞാൻ വീട്ടുകാരെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ഇത് സിനിമയാണ് ഞാൻ അഭിനേതാവാൻ ആഗ്രഹിക്കുന്ന ആളാണ് അപ്പോൾ എനിക്ക് പലതരം വേഷങ്ങൾ ചെയ്യേണ്ടിവരുമെന്നും പറഞ്ഞിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞ് എന്തെങ്കിലുമൊക്കെ വിമർശനങ്ങൾ കേട്ടാൽ അത് അച്ഛനും അമ്മയും മൈൻഡ് ചെയ്യേണ്ട അത് മാറിക്കോളുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ മാതാപിതാക്കൾ സിനിമ കണ്ടു.

അവർ ബഹറൈനിലാണ്. അവിടെ കുറെ സീനൊക്കെ കട്ട് ചെയ്തിട്ടാണ് കാണിച്ചത്. അതുകൊണ്ട് അവർ ഇന്റിമേറ്റ് സീനുകളും വയലൻസും ഒന്നും അധികം കണ്ടിട്ടില്ല മെർലെറ്റ് പറഞ്ഞു. ഒരുപാട് ട്രോളുകളും വിമർശനങ്ങളും നല്ല അഭിപ്രായങ്ങളുമൊക്കെ കിട്ടുന്നുണ്ട്. എന്റെ വീട്ടുകാരിൽ നിന്നും അനുവാദവും എടുത്തിട്ടാണ് ഞാൻ കഥാപാത്രം ചെയ്യാനായി ഇറങ്ങിത്തിരിച്ചത്.

സാഗറുമായിട്ടുള്ള സെക്സ് സീനിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ നെർവസാകാൻ തുടങ്ങി. പക്ഷെ ജോജു ചേട്ടനും സാഗറും ഒക്കെ ആത്മവിശ്വാസം പകർന്നു തന്നു. പിന്നെ എല്ലാവരും വിചാരിക്കുന്നതുപോലെയുള്ള മൂഡിലൊന്നും ആയിരിക്കില്ലല്ലോ നമ്മൾ അവിടെ ഇരിക്കുന്നത്. പിന്നീട് തിയറ്ററിൽ കാണുമ്പോഴാണല്ലോ മ്യൂസിക് എല്ലാം ഇട്ട് ആൾക്കാർ അത് കാണുന്നത്.

അവിടെ നിന്ന് അഭിനയിക്കുമ്പോൾ ഞങ്ങൾക്ക് ആ മാനസികാവസ്ഥ ഒന്നുമല്ല. ഞങ്ങൾ ഒരുമിച്ചുള്ള സെക്സ് സീനിൽ എന്റെ ശരീരത്ത് തൊടാതിരിക്കാൻ സാഗർ മാക്സിമം ശ്രമിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ എന്റെ ദേഹത്ത് ഒരു പലക പോലെയുള്ള ഒരു സാധനം ഇട്ടിട്ട് അതിന് മുകളിലാണ് സാഗർ കിടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker