EntertainmentNews

ആന്റണിയ്‌ക്കൊപ്പം വര്‍ഷങ്ങളായി ലിവിംഗ് ടുഗെതര്‍!ഇപ്പോള്‍ നടന്നത് ചടങ്ങുമാത്രം തുറന്ന് പറഞ്ഞ് നടി കീര്‍ത്തി സുരേഷ്

കൊച്ചി:15 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. വിവാഹത്തിന് പിന്നാലെ തന്റെ വിശേഷങ്ങള്‍ ചില അഭിമുഖങ്ങളിലൂടെ കീര്‍ത്തി പറഞ്ഞിരുന്നു. ഭര്‍ത്താവ് ആന്റണിക്കൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ ലിവിങ് ടുഗെദറായി ജീവിക്കുകയാണെന്നാണ് നടി വെളിപ്പെടുത്തിയത്.

മാതാപിതാക്കളുടെ സമ്മതത്തോട് കൂടി പരമ്പരാഗതമായ രീതിയിലാണ് കീര്‍ത്തിയുടെ വിവാഹം നടന്നത്. എന്നാല്‍ മൂന്നുമാസം മുന്‍പ് നടി ഇന്ത്യയിലെ സ്ത്രീകള്‍ വിവാഹിതരായതിന് ശേഷം നടക്കുന്ന കാര്യങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

‘ഇവിടെ വിവാഹിതയായ ഒരു പെണ്‍കുട്ടി ഉടന്‍ തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യം പോലും അവിടെ പ്രസക്തമല്ല. ജീവിതത്തിലെ ഒരു പോയിന്റില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ വിവാഹിതരായി പോവുകയാണ്. അതിന് ശേഷമുള്ള അവരുടെ ജീവിതം എങ്ങനെയായിരിക്കും? അതൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ വിവാഹം എന്ന് പറയുന്നത് ഓരോ വ്യക്തികളുടെയും ചോയിസ് ആണ്. ഇവിടെ നടക്കുന്നത് അങ്ങനെ വല്ലതുമാണോ?

വിവാഹിതരാവാന്‍ പ്രത്യേകിച്ച് പ്രായപരിധികള്‍ ഒന്നുമില്ല. നാല്‍പതിലോ വയസിലോ അമ്പത്തിലോ അറുപത്തിലോ ഒക്കെ വിവാഹിതരാവാം. അത് ഓരോരുത്തരുടെയും മുന്‍ഗണന അനുസരിച്ചിരിക്കും. എന്നാല്‍ ഒരു പ്രത്യേക പ്രായത്തില്‍ വിവാഹിതരാവണമെന്ന നിയമം കൂടി ഇവിടെയുണ്ട്.

ചില ആളുകള്‍ക്ക് സ്ത്രീകള്‍ അതിരാവിലെ എഴുന്നേല്‍ക്കണം എന്നാണ്. സ്വന്തം വീട്ടില്‍ പോയാല്‍ മാത്രമേ പലര്‍ക്കും മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും സാധിക്കാറുള്ളൂ. രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകള്‍ തന്നെ ചെയ്യണം. ഇത്തരം ജോലികള്‍ ഒന്നും പുരുഷന്മാരെ ബാധിക്കുന്നതല്ല. ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കില്‍ അവര്‍ക്ക് ഒരു ജോലിക്കാരെ നിര്‍ത്തിയാല്‍ പോരെ? എന്നും കീര്‍ത്തി ചോദിക്കുന്നു.

അതിനൊപ്പം താന്‍ പൈസയുടെ കാര്യത്തില്‍ അത്ര നല്ല ആളല്ലെന്നും കീര്‍ത്തി സൂചിപ്പിച്ചു. ഒത്തിരി അധികം ആളുകളെ ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ പണമൊന്നും ഒരിക്കല്‍ പോലും തിരികെ ലഭിച്ചിട്ടില്ലെന്നും നടി പറയുന്നു.

തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് നടിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ അതിന് ശേഷം തന്റെ ജീവിതത്തില്‍ യാതൊരു മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്നാണ് കീര്‍ത്തി പറയുന്നത്.

നിർമാതാവ് ജി സുരേഷ് കുമാറിൻ്റെയും നടി മേനകയുടെയും രണ്ട് പെൺമക്കളിൽ ഇളയമകളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കീർത്തി കുറച്ച് സിനിമകൾക്ക് ശേഷം പഠിക്കാൻ പോവുകയും പിന്നീട് നായികയായി തിരികെ വരികയുമായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നടിമാരിൽ ഒരാളായി വളരാൻ കീർത്തിയ്ക്ക് സാധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker