കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ടുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിക്കാരി. തന്റെ ആരോപണം സത്യവും വ്യക്തവുമാണ് എന്നും പരാതിയിൽ ഉറച്ച് നിൽക്കുന്നതായും അവർ എൻ ഡി ടിവിയോട് പറഞ്ഞു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ് ഐ ആർ ഫയൽ ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ജയസൂര്യയ്ക്ക് എതിരെ രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇതിലൊരാളാണ് ഇപ്പോൾ ജയസൂര്യയുടെ പോസ്റ്റിനെതിരെ രംഗത്ത് വന്നത്. ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താൻ ഉയർത്തിയ തെറ്റായ ആരോപണങ്ങളല്ലെന്നും അവർ പറഞ്ഞു.
" വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ഞാൻ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല, " അവർ പറഞ്ഞു.
തനിക്ക് നേരെ ഉയരുന്നത് വ്യാജപീഡന ആരോപണമാണെന്നാണ് ജയസൂര്യ പറഞ്ഞത്. വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി താൻ കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി തനിക്ക് നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്, സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെ പോലെ അത് തന്നെയും തകർത്തുവെന്നും ജയസൂര്യ പറയുന്നു.
അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ താൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരുംമെന്നും ഈ ജന്മദിനം ഏറ്റുവും ദുഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി, പാപം ചെയ്യാത്താവർ കല്ലെറിയട്ടടെ പാപികളുടെ നേരെ മാത്രമെന്നും ജയസൂര്യ കുറിപ്പിൽ പറയുന്നു.
ജയസൂര്യ പങ്കുവെച്ച കുറിപ്പ്:
ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെ പോലെ അത് എന്നെയും തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായി ദുഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി വേദനായായി, മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും, ജയസൂര്യ പറയുന്നു.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുതെന്നോയുള്ളൂ. പീഡനം പോലെ തന്നെ വേദനാദനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന് സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂർത്തിയായിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികൾ കഴിഞ്ഞ് ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റുവും ദുഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി. പാപം ചെയ്യാത്താവർ കല്ലെറിയട്ടടെ പാപികളുടെ നേരെ മാത്രമെന്നും ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.