26 C
Kottayam
Thursday, October 3, 2024

കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

Must read

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. സംസ്കാരം നാളെ നടക്കും

കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബസിൽ നിന്നിറങ്ങാൻ നേരം കൃത്രിമ തിരക്ക്, കഴുത്തിൽ എന്തോ വലിക്കുന്നതുപോലെ തോന്നി; മാല പൊട്ടിച്ച സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി.തമിഴ്നാട്  പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിൽ  താമസക്കാരായ ഹരണി (40), അംബിക (41), അമൃത (40) എന്നിവറെയാണ് തിരുവനന്തപുരം മാറനല്ലൂർ പൊലിസ്...

ബത്തയടക്കം അർജുന് 75000 കൊടുത്തിട്ടുണ്ട്, ഒപ്പിട്ട കണക്ക് കയ്യിലുണ്ട്;ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സ് തുക കൂടുതല്‍ കിട്ടാന്‍: മനാഫ്

കോഴിക്കോട്‌:അര്‍ജുന് ബത്ത അടക്കം 75000 രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്‍ ഒപ്പിട്ട കണക്ക് പുസ്തകം കയ്യിലുണ്ടെന്നും എല്ലാ മാസവും ഒരേ തുകയല്ല നല്‍കാറുള്ളതെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ കിട്ടി, ഇനി...

യാത്രക്കാര്‍ക്ക് ആശ്വാസം!കൊല്ലം – എറണാകുളം എക്സ്പ്രസ്സ്‌ സ്പെഷ്യലിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു

കൊച്ചി: പാലരുവിയ്ക്കും വേണാടിനും ഇടയിൽ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് പുതിയ മെമുവിന്റെ സമയക്രമം റെയിൽവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 06.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06169 കൊല്ലം എറണാകുളം...

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയിൽ പിടിയിൽ;കിലോയ്ക്ക് ഒരു കോടിയിലേറെ വില

കൊച്ചി: ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

സാമൂഹിക മാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം; കമ്മീഷണർക്ക് പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കുടുംബം...

Popular this week