EntertainmentKeralaNews

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രമൂരി നഗ്നതാ പ്രദര്‍ശനം; നടന്‍ വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; വിമർശനം

കൊച്ചി: നടന്‍ വിനായകന്‍ വസ്ത്രം ഊരിക്കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

നടന്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം.

കഴിഞ്ഞ നവംബറില്‍, പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ ഗോവയില്‍ നിന്നാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ വിനായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

2023 ഒക്ടോബറില്‍, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് വിനായകന്‍ അറസ്റ്റിലായിരുന്നു. വിനായകനും ഭാര്യയും തമ്മില്‍ ഫ്‌ളാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും അറസ്റ്റിലാവുകയുമായിരുന്നു.

‘ജയിലര്‍’ എന്ന സിനിമ വലിയ വിജയമായതോടെ കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് വിനായകന്‍. രജനികാന്തിന്റെ പ്രതിനായകനായ വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ചത്. വര്‍മനായുള്ള അദ്ദേഹത്തിന്റെ വേഷപകര്‍ച്ചയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker