EntertainmentNews

നടന്റെ ഭാര്യ തിരിച്ച് വന്നപ്പോള്‍ കണ്ടത് കോണ്ടം ആണ്! തെറ്റിദ്ധാരണ ഉണ്ടായ സംഭവത്തെ കുറിച്ച് നടന്‍ ടിനി ടോം

കൊച്ചി:രസകരമായ രീതിയില്‍ കഥകള്‍ പറയുന്ന താരമാണ് ടിനി ടോം. തന്റെ ജീവിതകഥകളാണെങ്കിലും ഹാസ്യരൂപേണ നടന്‍ അവതരിപ്പിക്കാറുണ്ട്. അത്തരത്തില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പങ്കുവെച്ച ചില കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഭാര്യയുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെ കമ്മല്‍ കിട്ടിയതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി പറയുകയാണ് താരം. അതുപോലെ പ്രളയകാലത്ത് മലയാളത്തിലെ ഒരു നടന് സംഭവിച്ച അബദ്ധത്തിനെ കുറിച്ചും ടിനി ടോം പറയുന്നു.

ആലുവയിലുള്ള ഒരു നടന്‍ പറഞ്ഞ തമാശയാണ് ടിനി പങ്കുവെച്ചത്. പ്രളയം നടക്കുന്ന സമയത്ത് നടനടക്കമുള്ളവര്‍ ഒരു ഫ്‌ളാറ്റില്‍ ഒത്തുകൂടി. അവിടെ എന്തേലും കുഴപ്പമുണ്ടായാല്‍ അറിയാന്‍ വേണ്ടിയാണ് അവരൊക്കെ ഒരുമിച്ചത്. മാത്രമല്ല അവരുടെ ഭാര്യമാരൊക്കെ മറ്റിടങ്ങളിലാണ്. ആ സമയത്ത് ശരിക്കും ഭക്ഷണം പോലും കിട്ടാത്ത സമയമാണ്. വെജിറ്റേറിയനായ ഒരു ഊണ് കിട്ടാന്‍ വേണ്ടി ഞാന്‍ വിശന്ന് നടന്ന ദിവസങ്ങള്‍ അന്നൊക്കെ ഉണ്ടായിട്ടുണ്ടെന്നും ടിനി പറയുന്നു. കൈയ്യില്‍ കാശുള്ളത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അന്ന് മനസിലായി.

അങ്ങനെ അവരെല്ലാം കൂടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ആവശ്യമുള്ളതും അല്ലാത്തതുമായ ഒരുപാട് സാധനങ്ങള്‍ എടുത്തുകൊണ്ട് വന്നിരുന്നു. അതൊക്കെ ഈ നടന്റെ ഫ്‌ളാറ്റിലാണ് സൂക്ഷിച്ചത്. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തു. ബാക്കി വന്നതൊക്കെ അവിടെ വച്ചിട്ട് പോയി. പിന്നീട് പ്രളയവും മറ്റെല്ലാം അവസാനിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ വന്നു.

അന്ന് കൊണ്ട് വന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ബാക്കി വന്നതില്‍ ഒന്ന് കോണ്ടം ആയിരുന്നു. ഇത് കണ്ടതോടെ നടന്റെ ഭാര്യ അതൊരു പ്രശ്‌നമാക്കി. ഇതെങ്ങനെ ഇവിടെ വന്നുവെന്നും നിങ്ങളിവിടെ എന്തെടുക്കുകയായിരുന്നു എന്ന് ചോദിച്ച് അവര്‍ പ്രശ്‌നമുണ്ടാക്കി. സത്യത്തില്‍ അതിനെ പറ്റി അയാള്‍ക്ക് തീരെ ധാരണ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. അവര്‍ കൊണ്ട് വന്ന സാധനങ്ങളുടെ ഇടയില്‍ എങ്ങനെയോ കുടുങ്ങി പോയതായിരുന്നു ആ കോണ്ടം.

ഇതുപോലൊരു അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും ടിനി പറയുന്നു. ഒരു ദിവസം ഭാര്യയുടെ കൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. പെട്ടെന്ന് ഭാര്യയ്ക്ക് അതിനകത്ത് നിന്നും ഒരു കമ്മല്‍ കിട്ടി. അതെങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. ഇതാരുടെയാണെന്ന് ഭാര്യ ചോദിച്ചതോടെ ആകെ കുടുങ്ങിയ അവസ്ഥയിലായി. എങ്ങനെ അതെന്റെ വണ്ടിയില്‍ വന്നുവെന്ന് ഒരു പിടുത്തവുമില്ല.

പ്രോഗ്രാമിന് പോകുമ്പോള്‍ പെണ്‍കുട്ടികളൊക്കെ കാറില്‍ കയറാറുണ്ട്. എന്നാല്‍ ഒരാഴ്ചയ്ക്ക് മുകളിലായിട്ട് താന്‍ പ്രോഗ്രാമിനും പോയിട്ടില്ല. പിന്നീട് പുള്ളിക്കാരി തന്നെ ഓര്‍മ്മിച്ച് വന്നപ്പോഴാണ് വണ്ടി സെര്‍വീസിന് കൊടുത്തിട്ടുണ്ടോന്ന് അവള്‍ ചോദിക്കുന്നത്. ഉണ്ടെന്നും പറഞ്ഞതോടെ കാര്‍ സെര്‍വീസിന് കൊണ്ട് പോയ ശിവനെ വിളിച്ചു.

ഭാര്യയ്ക്ക് കൂടി കേള്‍ക്കാന്‍ പാകത്തിന് ലൗഡ് സ്പീക്കറില്‍ ഇട്ടിട്ടാണ് അവനോട് സംസാരിച്ചത്. ഇന്നലെ സര്‍വീസിന് പോയപ്പോള്‍ കാറും കൊണ്ട് വേറെ എവിടേലും പോയിരുന്നോ എന്ന് ചോദിച്ചു. അവന്‍ പോയെന്ന് പറഞ്ഞു. സത്യത്തില്‍ ശിവനും ഭാര്യയും കുഞ്ഞും എന്റെ കാറില്‍ കയറി ഒന്ന് കറങ്ങി നടന്നിരുന്നു. അവന്റെ ഒരു ആഗ്രഹത്തിന് പോയതാണ് പോലും.

എന്റെ വണ്ടിയില്‍ ഞാനടിച്ച ഡീസലും കൊണ്ട് അവന്‍ കറങ്ങി നടന്നു എന്ന് കേട്ടപ്പോള്‍ കാര്യമായി ഒന്നും തോന്നിയില്ല. എന്നാല്‍ എന്തേലും നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മകളുടെ കമ്മല്‍ പോയെന്ന് അവന്‍ പറയുന്നു. ഇതോടെയാണ് എനിക്ക് സമാധാനമായത്. ഒടുവില്‍ അയച്ച് കൊടുത്ത ഫോട്ടോയിലുള്ള കമ്മല്‍ അവന്റെ മകളുടേതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് തന്റെ നിരപരാധിത്വം തെളിഞ്ഞതെന്നാണ് ടിനി ടോം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker