നടി മീന രണ്ടാമതും വിവാഹിതയാവുന്നു? നടിയുടെ ജീവിതത്തെ കുറിച്ച് ശരത് കുമാറിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു
ചെന്നൈ:മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് മീന. സൂപ്പര്‍താരങ്ങളുടെ നായികയായി ഒരുകാലത്ത് തിളങ്ങി നിന്ന് നടി ഇപ്പോഴും നായികയായി സജീവമാണ്. ഇതിനിടെ വിവാഹിതയാവുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ഒക്കെ ചെയ്‌തെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് നടിയുടെ ഭര്‍ത്താവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് മീന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെടുന്നത്. പിന്നാലെ നടി അഭിനയത്തിലേക്കും കരിയര്‍മായി ബന്ധപെട്ട തിരക്കിലേക്കും കടന്നു.
ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇതിനിടയില്‍ മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന തരത്തില്‍ പ്രചരണം ഉണ്ടായി. ചില നടന്മാരുടെ പേരുകള്‍ ചേര്‍ത്ത് വാര്‍ത്ത വന്നതോടെ നടി ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് മീനയുടെ സുഹൃത്തും തെന്നിന്ത്യന്‍ നടനുമായ ശരത് കുമാര്‍.
ഈ ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയയും ടെക്‌നോളജിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇതുപോലെയുള്ള കഥകളൊക്കെ വരാന്‍ തുടങ്ങിയത്. മുന്‍പുള്ള താരങ്ങള്‍ ദിവസവും എന്തൊക്കെ ചെയ്തിരുന്നു, എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നൊന്നും ആരും അറിഞ്ഞിട്ടില്ല. ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് എല്ലാവരും കമന്റും ചെയ്യും.
സെലിബ്രിറ്റികള്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നൊക്കെ ഇവരിങ്ങനെ പറയുകയാണ്. മീനയുടെ ജീവിതത്തെ കുറിച്ച് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ ഇവരൊക്കെ ആരാണ്. അവരുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് അവരല്ലേ, മറ്റുള്ളവര്‍ എന്തിനാണ് അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. എല്ലാവര്‍ക്കും വ്യക്തി സ്വതന്ത്ര്യമില്ലേ?
ആ നടി ഇങ്ങനെ ജീവിക്കണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടില്‍ വന്ന് ആരെങ്കിലും ഇങ്ങനെ പറഞ്ഞ് തരാറുണ്ടോ? പിന്നെ എന്തിനാണ് താരങ്ങളുടെ ജീവിതത്തില്‍ കയറി ഇടപെടുന്നത്.
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി വളര്‍ന്ന മീന മലയാളത്തില്‍ തമിഴിലും തെലുങ്കിലും ഒക്കെ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചു. അങ്ങനെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് 2009 ല്‍ നടി വിവാഹിതയാവുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിദ്യാസാഗര്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും നൈനിക എന്നൊരു മകളുമുണ്ട്. 2016 വിജയ് തെറി എന്ന സിനിമയില്‍ നൈനിക അഭിനയിച്ചിരുന്നു.
ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം സന്തുഷ്ടയായി ജീവിക്കുന്ന മീന സിനിമയിലും സജീവമായിരുന്നു. എന്നാല്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന വിദ്യാസാഗര്‍ 2022 ജൂണില്‍ മരണപ്പെടുകയായിരുന്നു.