എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല; ആ നിമിഷം നിര്‍ത്തിയിട്ട് പോയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
കൊച്ചി:മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ചില ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ നിര്‍ത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. എന്നാല്‍ ഒരിക്കല്‍ പോലും, ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞ ശേഷം, ഇതിന് ഇത്രയും ആത്മാര്‍ത്ഥമായി ചെയ്താല്‍ മതി എന്ന് കരുതിയിട്ടില്ല.
എന്നും പരമാവധി നല്‍കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. സിനിമ എന്നോട് പറഞ്ഞതിലും നേരെ വിപരീതമായി അവതരിപ്പിക്കുന്നതായി സെറ്റില്‍ എത്തുമ്പോഴാണ് മനസ്സിലാവുന്നത്. അപ്പോള്‍ ഒരു നിമിഷം ചിന്തിച്ചുപോവും, നിര്‍ത്തിയിട്ട് പോയാലോ എന്ന്
എന്നാല്‍ എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു. സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ് സുകമാരന്‍.
സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. എമ്പുരാന്‍ എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. കടുവ, ജന ഗണ മന എന്നീ ചിത്രത്തിലാണ് നിലവില്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ആട് ജീവിതം അടക്കമുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.