EntertainmentKeralaNews

അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ, മോഹൻലാലിൻ്റെ സൈക്കിൾ സവാരി,വീഡിയോ വൈറൽ

കൊച്ചി:മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനൊപ്പം സമീറും സൈക്കിള്‍ സവാരി നടത്തുന്നുണ്ട്. നാടുവാഴികള്‍ എന്ന സിനിമയിലെ ‘രാവിന്‍ പൂന്തേന്‍’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് സൈക്കിള്‍ സവാരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ’ എന്ന അടിക്കുറിപ്പും സമീര്‍ നല്‍കിയിട്ടുണ്ട്.

https://www.instagram.com/reel/CWLTT91Fch2/?utm_medium=copy_link

മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ റിലീസ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

“ആ ഗംഭീര സര്‍പ്രപൈസിന്‍റെ പൂട്ട് തുറക്കാനുള്ള സമയമായി. ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല. മനോഹരമായ ദൃശ്യവിസ്‍മയം അതിന്‍റെ എല്ലാ ചാരുതയോടും, അത് എവിടേക്കുവേണ്ടിയാണോ നിര്‍മ്മിക്കപ്പെട്ടത്, അവിടെത്തന്നെ ആസ്വദിക്കാന്‍ പോവുകയാണ് നിങ്ങള്‍”. മരക്കാറിന്‍റെ ആഗോള തിയറ്റര്‍ റിലീസ് തീയതി പങ്കുവച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ച്ചകളിലാണ് ചിത്രം തിയറ്റര്‍ റിലീസ് ആണെന്നുള്ള തീരുമാനം പുറത്തുവന്നത്.മന്ത്രി സജി ചെറിയാന്‍ ആണ് ആദ്യമായി മാധ്യമങ്ങളോട് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 2നാണ് ലോകമാനമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുക. ആ സമയമാവുമ്പോഴേക്ക് തിയറ്ററുകളില്‍ 75 ശതമാനം സീറ്റുകളിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അറിയുന്നു. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമാവുന്നത്.സംസ്ഥാന സര്‍ക്കാരിനും മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു താല്‍പര്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button