KeralaNews

‘എന്തായാലും പാർട്ടി അടുത്തതവണ സീറ്റ് തരും’ വെറുതെ മലർന്നുകിടന്ന് തുപ്പരുത്; ​ഗായത്രിക്കെതിരെ നടൻ മനോജ്

കൊച്ചി:അടുത്തിടെ സിനിമ – സീരിയൽ നടി ഗായത്രി വർഷ നടത്തിയ പരമാർശം വലയി ചർച്ചയായിരുന്നു. സീരിയലുകളിൽ ഹിന്ദു കഥാപാത്രങ്ങൾ മാത്രമേ വരുന്നുള്ളുവെന്നും ദളിതനോ മറ്റ് മതത്തിൽ നിന്നുള്ള കഥാപാത്രങ്ങളോ കുറഞ്ഞ് വരികയാണെന്നുമാണ് നടി പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഗായത്രിക്കെതിരെ അധിക്ഷേപം ഉയർന്നുവന്നിരുന്നു. ഇപ്പോൾ ഗായത്രിയുടെ പ്രതികരണത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സീരിയൽ നടൻ മനോജ്.

സീരിയലുകളിൽ അങ്ങനെയൊന്നും ഇല്ലെന്നും ​ഗായത്രിയുടെ അഭിപ്രായത്തോട് യോജിക്കാൻ പറ്റില്ലെന്നും മനോജ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു മനോജിന്റെ പ്രതികരണം. തങ്ങുടെ മേഖലയിൽ കയറി മാന്തിയത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും മനോജ് പറഞ്ഞു. സീരിയലുകാരാണോ, എന്നാൽ വെറുതേ രണ്ട് തെറി പറഞ്ഞിട്ട് പോകാമെന്നാണ് പലരും കരുതുന്നത്.

സീരിയലിലുള്ളവർ വൃത്തികെട്ടവൻമാരാണെന്നൊക്കെ പറയുന്നവരുണ്ട്. പൊതുജനങ്ങൾ ഇതൊക്കെ പറഞ്ഞാൽ കുഴപ്പമില്ല, സീരിയൽ മഹത്തരമായ കലയാണെന്നോ സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം നൽകുന്ന കലയാണെന്നോ എന്നൊന്നും ഞാൻ കരുതുന്നില്ല. സിനിമയും സീരയിലും ഒരു എന്റർടൈൻമെന്റ് മാത്രമാണ്യ സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും സന്ദേശമല്ല കൊടുക്കുന്നത്. കാണു, മറക്കുക അത്രേയുള്ളൂ, മനോജ് പറയുന്നു.

​ഗായത്രി വർഷ തന്റെ സുഹൃത്താണെന്നും അഭിനേത്രി എന്നതിനപ്പുറം അവർ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. ഇടതുപക്ഷ സഹയാത്രികയാണ്. അവർ പറഞ്ഞ രാഷ്ട്രീയത്തെ പറ്റി ഒന്നും പറയാനില്ല. അത് അവരുടെ ഇഷ്ടമാണ്. പലർക്കും പല രാഷ്ട്രീയമുണ്ടാകും. അതും നമ്മുടെ സൗഹൃദവുമായി ഒരു ബന്ധവുമില്ല. അവർക്ക് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ ഒന്നും താൻ വിമർശിക്കുന്നില്ല, മനോജ് വ്യക്തമാക്കി.

സീരിയലിനെ പറ്റി അവർ പറഞ്ഞതിനാണ് എന്റെ മറുപടി. ചില കോർപ്പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ​ഗായത്രി പറയുന്നത്. ​ഗായത്രിയും കുറച്ച് സീരയിലിന്റെ അന്നം ഉണ്ടതല്ലേ. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. രാഷ്ട്രീയക്കാർക്ക് ഇതാെക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയകാകരുടെ ചീപ്പ് തന്ത്രമാണ്.

കലയിൽ വേണ്ട സമയങ്ങളിൽ ആവശ്യമുള്ളപ്പോൾ ​ഗായത്രി പറഞ്ഞപോലെയുള്ള കഥാപാത്രങ്ങൾ ഉണ്ട്, വേണ്ട സമയത്ത് കഥയിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ വന്നിട്ടുണ്ട്. ഇതൊക്കെ സവർണമേധാവിത്വമാണെന്ന് പറയുന്നതിൽ കഥയില്ല. പറയുന്നതിൽ എന്തെങ്കിലും ഔചിത്യം വേണ്ടേ ​ഗായത്രി. ഇതൊരു മണ്ടത്തരമാണെന്നും ​ഗായത്രി ചിന്തിക്കണം,

ഒരു സീരിയൽ മേഖലയിൽ നിന്ന് ​ഗായത്രി ഇങ്ങനെ പറയരുത്. അല്ലെങ്കിൽ ഇനി ഇത്തരത്തിലുള്ള സീരിയലിൽ ഒരു രം​ഗം ഞാൻ അവതരിപ്പിക്കില്ല എന്ന് പറയാനുള്ള ആർജവമുണ്ടാകണം, ​ഗായത്രിക്ക് എന്തായാലും പാർട്ടി അടുത്തതവണ സീറ്റ് തരും വെറുതേ മലർന്ന് കിടന്ന് തുപ്പരുത്, മനോജ് പറയുന്നു. ​ഗായത്രി ഒരു കലാകാരിയാണെന്നും കലയിൽ ഇതൊന്നും കൊണ്ടുവരരുതെന്നും തന്റെ അപേക്ഷയാണെന്നും മനോജ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker