KeralaNews

പേര് മാറ്റി നടൻ ജയം രവി; പുതിയ പേര് ഇതാണ്

ചെന്നൈ: പേര് മാറ്റിയതായി നടൻ ജയംരവി. താരം തന്നെയാണ് തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്. രവി മോഹൻ എന്ന തലക്കെട്ടിൽ താരം ഒരു കുറിപ്പ് പങ്കുവെച്ചു. പുതിയ പ്രതീക്ഷകളുമായാണ് പുതുവർഷത്തെ വരവേറ്റതെന്നും ഈ സമയത്ത് തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് പറയാൻ ആ​ഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പേര് മാറ്റത്തെക്കുറിച്ച് താരം പറഞ്ഞ്.

ഇന്ന് മുതൽ താൻ രവി മോഹൻ എന്ന് അറിയപ്പെടും എന്നും താരം പറഞ്ഞു. ഈ പേരിൽ തന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും താരം പറഞ്ഞു. താരത്തിന്റെ തീരുമാനത്തിൽ വലിയ നിരാശയിലാണ് ആരാധകർ.

‘ പ്രിയപ്പെട്ട ആരാധകർക്കും മാധ്യമങ്ങൾക്കും കൂട്ടുകാർക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ‌ എന്റെ പുതിയ അധ്യായത്തെക്കുറിച്ച് പറയാൻ ആ​ഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ ജയം രവി / രവി മോഹൻ എന്ന പേരിൽ അറിയപ്പെടും,

എന്റെ വ്യക്തിപരവും തൊഴിൽപരവുമായ അഭിലാഷങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു പേര്. ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ നീങ്ങുമ്പോൾ, ഞാൻ എന്റെ സ്വത്വത്തെ എന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും കൂടി യോജിപ്പിക്കുകയാണ്, ഇനി ജയം രവി എന്നല്ല, ഈ പേരിൽ എന്നെ അഭിസംബോധന ചെയ്യാൻ എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യർത്ഥനയുമാണ്, അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker