23.9 C
Kottayam
Sunday, November 17, 2024
test1
test1

ലക്ഷ്വറി വാഹനങ്ങൾ, ലക്ഷങ്ങളുടെ ആഭരണം, ബാലയ്ക്ക് 240 കോടിയുടെ ആസ്തി? ആരാണ് അവകാശി

Must read

കൊച്ചി:മലയാളി അല്ലെങ്കിലും മലയാളികൾ‌ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ ലഭിച്ച താരമായിരുന്നു ബാല. അൻബു എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല സിനിമാ രം​ഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ ബാലയ്ക്ക് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്ത ചിത്രമായിരുന്നു 2009 ലെ പുതിയ മുഖം എന്ന ചിത്രം. വില്ലനായി ആണ് ബാല എത്തിയത്.

2010 ൽ ​ അമൃത സുരേഷുമായി ബാലയുടെ വിവാഹം കഴിഞ്ഞു. ഐഡിയ സ്റ്റാർ സിം​ഗർ എന്ന ഷോയിൽ വെച്ചാണ് അമൃതയും ബാലയും പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയായിരുന്നു. 2019 ൽ ബാലയും അമൃതയും നിയമപരമായി വേർപിരിയുകയും ചെയ്തിരുന്നു. പല പ്രതിസന്ധികളും നേരിടേണ്ടി വന്നെങ്കിലും അതൊക്കെ ബാല മറികടക്കുകയും ചെയ്തു. തന്റെ സ്വത്തിന്റെ ഏകദേശം എഴുപത് ശതമാനത്തോളം സ്വത്ത് തനിക്ക് നഷ്ടമായതായി ബാല പറഞ്ഞിരുന്നു.

കുടുംബപരമായി കോടികളുടെ ആസ്തി ബാലയ്ക്ക് ഉണ്ട്. അത് ബാലയ്ക്കും ബാലയുടെ ചേട്ടനും ഉള്ളതാണ് എന്നാണ് പറയുന്നത്. ഏക സഹോദരി വിദേശരാജ്യത്ത് കുടുംബമായി കഴിയുകയാണ്. അത് കാെണ്ട് തന്നെ കുടുംബ സ്വത്തിൽ ഏറിയ പങ്കും ബാലയ്ക്ക് ലഭിക്കുമെന്നാണ് ചർ‌ച്ച.

ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങളും, ലക്ഷ്വറി വാഹനങ്ങളും ബാലയ്ക്ക് സ്വന്തമായുണ്ട്. ജാ​ഗ്വർ, ബെൻസ്, ഓഡി എന്നിവ ഉൾപ്പെടെ അദ്ദേഹത്തിനുണ്ട്. അമൃതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ബാല രണ്ടാം വിവാഹം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയുടെ കൂടെയല്ല അദ്ദേഹം കഴിയുന്നത്. ഇരുവരും തമ്മിൽ ബന്ധം വേർപിരിഞ്ഞോ എന്ന് വ്യക്തമല്ല. അങ്ങനെ ബന്ധം പിരിയുകയാണെങ്കിൽ ബാലയുടെ സ്വത്തുക്കളുടെ അവകാശി ഏക മകൾ പാപ്പു ആയിരിക്കില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അതേ സമയം, ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തന്റെ പൈസയുടെ 60 – 70 ശതമാനം ഒരാൾക്ക് കൊടുക്കേണ്ടി വന്നെന്നും അത് സങ്കടമുണ്ടാക്കിയെന്നും ബാല മുൻപ് പറഞ്ഞിരുന്നു. ജീവിതത്തിൽ ആരോടും തെറ്റ് ചെയ്തിട്ടില്ലെന്നും പക്ഷേ സ്വത്തുക്കൾ നൽകാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും മറ്റൊരു മാർ​ഗമുണ്ടായിരുന്നില്ലെന്നും ബാല പറയുന്നു.

മാർച്ചിൽ ലോക് ഡൗൺ വന്ന സമയത്താണ് തന്റെ ആസ്തി മുപ്പത് ശതമാനം ആയിപ്പോയതെന്നും ബാല പറഞ്ഞിരുന്നു. അതേ സമയം മറ്റൊരു അഭിമുഖത്തിൽ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നും ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് സന്തോഷ് വർക്കിയും പറഞ്ഞിരുന്നു.

ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞ് നടക്കരുതെന്ന് താൻ പലതവണ പറഞ്ഞിട്ടുളളതാണെന്നും പുള്ളിയുടെ മുത്തച്ഛനും അച്ഛനുമൊക്കെ നിർമ്മാതാക്കൾ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും എന്നുമൊക്കെയാണ് സന്തോഷ് വർക്കി പറഞ്ഞത്. അതേ സമയം ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ടോ എന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.