CrimeKeralaNews

കഞ്ചാവ് ലഹരിയിൽ അപകട ഡ്രൈവിങ്; യുവാവിനെയും യുവതിയെയും ക്രെയിനിട്ട് തടഞ്ഞ് പൊലീസ്

കോട്ടയം: കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് ഭീതി പരത്തിയ യുവാവും യുവതിയും കസ്റ്റഡിയിൽ. കോട്ടയം ചിങ്ങവനത്താണ് സംഭവം. നിരവധി വാഹനങ്ങളിൽ ഇടിച്ചേശേഷം നിർത്താതെ പോയ ഇവരുടെ കാർ, പൊലീസ് ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് പിടികൂടിയത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗത്തിനും ഇവർക്കെതിരെ കേസെടുക്കും.

എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇവർ അതീവ അപകടകരമായി വാഹനമോടിച്ചത്. അശ്രദ്ധമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ചിങ്ങവനം പൊലീസ്, പൊലീസ് സ്റ്റേഷനു സമീപം റോഡിൽ ക്രെയിൻ കുറുകെയിട്ട് കാർ തടഞ്ഞാണ് ഇവരെ പിടികൂടിയത്.

പുറത്തിറങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തിൽനിന്ന് ഇറക്കിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതി കഞ്ചാവ് ഉപയോഗിച്ച് അക്രമാസക്തയായിരുന്നു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൂടെ ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കീഴടക്കിയത്. വിശദമായ പരിശോധനയിൽ ഇവരുടെ കാറിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button