KeralaNews

ബഹ്റൈനിൽ വാഹനാപകടം: നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ബഹ്റൈന്‍: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ സ്വദേശികളാണ് മരിച്ച മലയാളികൾ. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button