
ആലപ്പുഴ: വള്ളികുന്നത്ത് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അഭിമന്യുവിന്റെ സഹോദരന്‍ അനന്ദുവിനെ ലക്ഷ്യം വച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. അനന്ദുവിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചു. അതേസമയം, കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് വിവരമുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ ആകെ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News