
മലപ്പുറം: ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News