
കോട്ടയം : ട്രെയിനിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കോട്ടയം റെയിൽവേ പോലീസ് സംഘം പിടികൂടി. തിരുവനന്തപുരം മിൽക്ക് കോളനി റോഡിൽ ഷംനാദി (31) നെയാണ് റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പ്രതി.
യുവതി ട്രെയിനിനുള്ളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് പരാതി പറയുകയായിരുന്നു. തുടർന്ന് ഗ്രേഡ് എസ് ഐ തുളസീധര കുറുപ്പിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News