23.9 C
Kottayam
Tuesday, October 8, 2024

വയനാട്ടിൽ കറവയുള്ള പശുവിനെ കടുവ ആക്രമിച്ചു കൊന്നു; കുടുംബം ദുരിതത്തിൽ

Must read

കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ ചൂരിമല ചെരുപുറത്തു പറമ്പില്‍ ഷേര്‍ലി കൃഷ്ണന്റെ പശുവാണ് ചത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുവ പശുവിനെ ആക്രമിച്ചത്. ബീനാച്ചി എസ്റ്റേറ്റിന്റെ ഒഴിഞ്ഞ സ്ഥലത്ത് മേയാന്‍ വിട്ടപ്പോഴാണ് പശുവിനെ കടുവ ആക്രമിച്ചത്.

ഇടത് കാലിന് സാരമായി പരിക്കേറ്റ് വീണുപോയ പശുവിനെ ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ഉയര്‍ത്തി ട്രാക്ടറില്‍ വീട്ടിലെ ആലയില്‍ എത്തിച്ചത്. തുടര്‍ന്ന്  ഇന്നലെ ഉച്ചയോടെയാണ് പശു ചത്തത്. 20 ലിറ്റര്‍ പാല്‍ കറക്കുന്ന പശു ചത്തതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇവരുടെ നാലാമത്തെ പുശുവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹരിയാനയിൽ വമ്പന്‍ ട്വിസ്റ്റ്; കോൺഗ്രസ് കിതയ്ക്കുന്നു,വിനേഷ് ഫോഗട്ടും പിന്നിൽ

ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ.  ജമ്മുകശ്മീരിൽ...

കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നടന്നത് ലഹരി പാർട്ടി,ശ്രീനാഥിനേയും പ്രയാഗയേയും ഉടൻ ചോദ്യംചെയ്യും; സ്റ്റേഷനിലെത്താൻ നിർദ്ദേശം

കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ ചോദ്യംചെയ്യും. ഇരുവർക്കും സ്റ്റേഷനിൽ എത്താൻ  മരട് പൊലീസ് നിർദേശം...

ഹരിയാണയിൽ കോൺഗ്രസ് മുന്നേറുന്നു;ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി: ഹരിയാണ, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഒമ്പത് മണിയോടെ വ്യക്തമായ സൂചനകള്‍ പുറത്തുവരും. 90 സീറ്റുവീതമുള്ള ഹരിയാണയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ്...

‘മിൽട്ടൺ’ ശക്തിപ്രാപിക്കുന്നു’ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

ഫ്ലോറിഡ: 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 4 ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ 'മിൽട്ടൺ' ബുധനാഴ്ച്ച നിലം തൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. 'മിൽട്ടണെ' നേരിടാൻ...

ഇറാനിൽ ഭൂകമ്പം; 4.4 തീവ്രത,ആണവ ബോംബ് പരീക്ഷിച്ചതെന്ന് സംശയം

ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘ‍ർഷം യുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കെ ഇറാനിലുണ്ടായ ഭൂകമ്പം സംശയമുനയിലെന്ന് റിപ്പോർട്ട്. ഒക്ടോബ‍ർ 5നാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10:45ന്...

Popular this week