കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈല്‍ മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകന്‍ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡിൽ പരുന്തും മലയ്ക്ക് സമീപം ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു അപകടം.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് നന്ദുവിന്റെ മൃതദേഹം കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്.സഹോദരങ്ങള്‍: അനന്ദു, അശ്വതി. അകലക്കുന്നം മറ്റക്കര ടോംസ് കോളേജിലെ ഓട്ടോ-മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News