കോട്ടയം: അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടുകാര്‍ ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലാണ് ഓട്ടോ വന്നതെന്നും നാട്ടുകാർ പറയുന്നു.
പോലീസ് സ്ഥലത്തെത്തി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാല്‍നട യാത്രക്കാരിയെ ഇടിച്ചശേഷം ഓട്ടോ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പുകയും ഉയര്‍ന്നു. എതിര്‍വശത്ത് നിന്നുവരുകയായിരുന്ന ഒരു ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോറിക്ഷ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News