ഊട്ടി:മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പര്‍വത തീവണ്ടി ഊട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെ പാളത്തിലുണ്ടായിരുന്ന വളര്‍ത്തു പോത്തുകളുമായി കൂട്ടിയിടിച്ചു..
കോച്ചുകളിലൊന്ന്് പാളം തെറ്റി ഒരു പോത്ത് ചത്തു. മറ്റൊരു പോത്ത് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.200-ലധികം പേര്‍ മൗണ്ടന്‍ ട്രെയിനില്‍ യാത്ര ചെയ്തു. ട്രെയിന്‍ പാളം തെറ്റിയതോടെ യാത്രക്കാരെ ഇറക്കിവിട്ടു.ട്രെയിന്‍ കോച്ചുകള്‍ പാളം തെറ്റിയ സ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.
നീലഗിരി പര്‍വത തീവണ്ടിക്ക് ഒക്ടോബര്‍ 15 ന് 115 വയസ്സ്.പിന്നിട്ടിരുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് മേട്ടുപ്പാളയം മുതല്‍ ഊട്ടിവരെയുള്ള ഈ തീവണ്ടി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും തന്റെ ജൈത്രയാത്ര തുടരുകയാണ്.
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച നീലഗിരി പര്‍വത തീവണ്ടി ഒക്ടോബര്‍ 15നാണ് 115 ആം വയസ്സ് ആഘോഷിച്ചത്. ഒക്ടോബര്‍ 16ന് തീവണ്ടിയുടെ പിറന്നാളിന്റെ ഭാഗമായി ചെറിയ ചില ആഘോഷ പരിപാടികള്‍ നടത്തിയിരുന്നു.
1899 ജൂണ്‍ 15നാണ് മേട്ടുപാളയംകുന്നൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. എങ്കിലും 1908 ഒക്ടോബര്‍ 15നാണ് കുന്നൂരില്‍ നിന്ന് ഊട്ടിയിലേക്ക് തീവണ്ടി സര്‍വിസ് നീട്ടിയത്. ഊട്ടിയില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുകയും ചെയ്തു.
1908 സെപ്റ്റംബര്‍ 16ന് കുന്നൂര്‍ മുതല്‍ ഫോണ്‍ഹില്‍ വരെയും ഒക്ടോബര്‍ 15ന് ഊട്ടിവരെയും സര്‍വിസ് ആരംഭിച്ചു. മേട്ടുപാളയം മുതല്‍ ഊട്ടി വരെയുള്ള 46 കിലോമീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്. റാക് ആന്‍ഡ് പിനിയണ്‍ സാങ്കേതിക വിദ്യയിലാണ് തീവണ്ടി ഓടുന്നത്.
ആദ്യം നീലഗിരി തീവണ്ടി പാലക്കാട് ഡിവിഷന് കീഴിലായിരുന്നെങ്കിലും പിന്നീട് തമിഴ്നാട്ടിലെ സേലം റെയില്‍വേ ഡിവിഷന് കീഴിലായി ഇത്. അഞ്ചുകോടി രൂപയാണ് ഈ തീവണ്ടി ഓടിക്കാണ് റെയില്‍വേയ്ക്ക് ഉണ്ടാകുന്ന നഷ്ടം. തീവണ്ടി ഓടിക്കുന്നത് നഷ്ടമാണെന്ന് കാണിച്ച് സര്‍വീസ് നിര്‍ത്തിവക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ കടുത്ത എതിര്‍പ്പ് കാരണം അധികൃതര്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.