മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി യാത്രക്കാരന്‍ പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. ഇയാളില്‍നിന്ന് മൂന്നരക്കിലോ കൊക്കെയ്‌നും ഒന്നേകാല്‍ കിലോ ഹെറോയിനും പിടിച്ചെടുത്തു. ഇതിന് 43 കോടി രൂപയോളം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കോടികള്‍ വിലവരുന്ന ലഹരിമരുന്ന് പേഴ്‌സിലും ബാഗിലും ഷൂസിലുമായാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News