CrimeKeralaNews

ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളില്‍നിന്ന് കോടികള്‍ തട്ടിയ ആള്‍ പിടിയില്‍

തൃശൂര്‍: ഇസ്രായേലില്‍ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.ചാലക്കുടി പരിയാരം സ്വദേശിയായ ലിജോ ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലില്‍നിന്ന് നൂറുകണക്കിന് പ്രവാസികളില്‍നിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു ഇയാള്‍.

ഇന്ത്യയിലെത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തൃശൂര്‍ യൂണിറ്റ് പോലീസ് സൂപ്രണ്ട് സന്തോഷ് ടി.ആറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇസ്രായേലില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന ലിജോ ജോര്‍ജ് നിയമവിരുദ്ധമായി പെര്‍ഫെക്‌ട് കുറീസ് എന്ന പേരില്‍ ചിട്ടി നടത്തുകയായിരുന്നു.

ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്‍കിയാണ് പ്രതി ചിട്ടിയിലേക്ക് ആളുകളെ ചേര്‍ത്തിരുന്നത്. കൂടുതലും ടേക്കര്‍മാരായി ജോലി ചെയ്തുവന്നിരുന്ന നിരവധി മലയാളികളെയാണ് ഇയാള്‍ പറ്റിച്ചത്.

പ്രവാസികളില്‍ നിന്നും കോടികണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ തട്ടിയെടുത്ത് ഇസ്രായില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ലിജോ ജോര്‍ജ്. മലയാളികളെ കൂടാതെ ഇതരസംസ്ഥാന പ്രവാസികളും ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു.

ചാലക്കുടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി വരുന്നത്. പ്രതിയെ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്കോടതി മുമ്ബാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button