KeralaNews

ഇന്റര്‍സിറ്റി ജനറൽ കോച്ചിൽ യാത്ര, വസ്ത്രത്തിനുള്ളിൽ പ്രത്യേകതരം ജാക്കറ്റ്, പരിശോധനയിൽ 28 ലക്ഷം പിടിച്ചെടുത്തു

പാലക്കാട്‌: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽപ്പണവുമായി ഒരാള്‍ പിടിയിൽ. ആന്ധ്രാപ്രദേശ്  കടപ്പ സ്വദേശി സുനിൽ കുമാറിനെ ആണ് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ -എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്തിരുന്ന സുനിൽ കുമാറിന്‍റെ ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ അടിയിൽ പ്രത്യേകതരം ജാക്കറ്റിനുള്ളിൽ ആയിരുന്നു 28 ലക്ഷം രൂപ ഒളിപ്പിച്ച്  കടത്തികൊണ്ട് വന്നത്.

പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി പാലക്കാട്‌ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി. പാലക്കാട്‌ ആര്‍പിഎഫ് കമാന്‍ഡന്‍റ് നവിൻ പ്രസാദിന്‍റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്‍റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐമാരായ സജി അഗസ്റ്റിൻ

എ. മനോജ്‌ , പി. ഷാജുകുമാർ, ഹെഡ് കോൺസ്റ്റബിൾ വി. സവിൻ,  കോൺസ്റ്റബിൾമാരായ ഒപി. ബാബു, എൻ.ശ്രീജിത്ത്‌ , എൻഎസ്. ശരണ്യ എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ഇടുക്കി ഡിഎംഒയ്ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്; സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു, അന്വേഷണത്തിന് ഉത്തരവ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker