കോഴിക്കോട്:തിരുവമ്പാടി മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയത്
പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് ജഡം കണ്ടത്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. പുള്ളിപ്പുലിയുടെ ദേഹത്ത് നിരവധി മുള്ളുകൾ തറച്ചിട്ടുണ്ട്.
മുത്തപ്പഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു. രണ്ടുമാസം മുൻപ് ഒരു കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. പ്രദേശത്തിന്റെ പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News