CrimeKeralaNews

വീട്ടിലെ പൂജാമുറിയിലെ രഹസ്യഅറയിൽ വൻമദ്യശേഖരം; കണ്ടുപിടിച്ചതോടെ ഗൃഹനാഥൻ ഇറങ്ങിയോടി

ബദിയഡുക്ക(കാസര്‍കോട്): വീട്ടിലെ പൂജാമുറിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച മദ്യശേഖരം എക്‌സൈസ് പിടിച്ചു. കുംബഡാജെ ഗാഡിഗുഡെയിലെ എം.ശ്രീധരന്റെ മുള്ളേരിയ-ചാക്കിന്റടി റോഡിന് സമീപത്തെ വീട്ടിലെ പൂജാമുറിയുടെ അടിയില്‍ രഹസ്യ അറയുണ്ടാക്കി കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.

32 പെട്ടികളിലായി സൂക്ഷിച്ച 276.48 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യമാണ് ബദിയടുക്ക എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

പരിശോധനാസമയത്ത് വീട്ടിലുണ്ടായിരുന്ന ശ്രീധരന്‍ പൂജാമുറിയിലെ രഹസ്യ അറ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും പിടിക്കാനായിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ പി.രാജീവന്‍, എല്‍.മോഹന്‍കുമാര്‍, സി.എം.അമല്‍ജിത്ത്, എന്‍.ജനാര്‍ദന, വി.ശാലിനി എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker