ആലപ്പുഴ:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ വാര്‍ഡില്‍ തദ്ദേശ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി. കാലങ്ങളായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന മുനിസിപ്പല്‍ വാര്‍ഡില്‍ ഇക്കുറി ബിജെപി കോണ്‍ഗ്രസിന്റെ സീറ്റും കൊണ്ടുപോയി. സംസ്ഥാനത്ത് ബിജെപിയ്ക്ക് അധികം കിട്ടിയ ഏകവാര്‍ഡും ഇതാണ്.
ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡാണ് യുഡിഎഫിൽനിന്ന് ബിജെപി പിടിച്ചെടുത്തത്. ആന്റണിയുടെ അറക്കപറമ്പിൽ തറവാട് ഇവിടെയാണ്. ഈ വീട് ആസ്ഥാനമാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണം ഫലം വന്നപ്പോള്‍ ബിജെപിയുടെ സുരേഷ‌്കുമാർ കോണ്‍ഗ്രസിന്റെ മുരളീധര ഷേണായിയെ തോല്‍പ്പിച്ചു. (യുഡിഎഫ‌്) ആണ് വിജയി. കഴിഞ്ഞതവണ ജയിച്ച ജെ രാധാകൃഷ‌്ണ നായിക‌് മരിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഡി പ്രദീപ‌്കുമാർ (സ്വതന്ത്രൻ), ആയിരുന്നു എൽഡിഎഫ‌്സ്ഥാനാര്‍ഥി.