ഇടുക്കി: മൂന്നാറിൽ ഇന്ന് പുലർച്ചെ വീണ്ടും കാട്ടാനയുടെ ആക്രമണം. ചോക്കനാട്ട് എസ്‌റ്റേറ്റിൽ പുണ്യവേലിന്റെ പലചരക്ക് കടയാണ് ആന തകർത്തത്. ഉള്ളിൽ സൂക്ഷിച്ചിരുന്ന മൈദയും സവാളയും ഭക്ഷിച്ച കാട്ടാന കടയ്‌ക്കുള്ളിലുണ്ടായിരുന്ന ട്രെഡ്‌മില്ലും നശിപ്പിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു പിടിയാനയാണ് നാശത്തിന് കാരണമായതെന്ന് സൂചന ലഭിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ കാട്ടാന 16 തവണ തന്റെ കട ആക്രമിച്ചതായി കടയുടമ പുണ്യവേൽ അറിയിച്ചു.
കാട്ടാനയുടെ ആക്രമണമുണ്ടായതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർ.ആർ.ടിയും നാട്ടുകാരും ചേർന്നാണ് ആനയെ പിന്നീട് ഓടിച്ചത്. കാട്ടാനകൾ മുൻപും കൂട്ടമായിറങ്ങി നാശം വിതച്ച സ്ഥലമാണ് മൂന്നാറിലെ ചോക്കനാട്ട് എസ്‌റ്റേറ്റ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News