മോഷ്ടിക്കാന്‍ കയറിയ 22കാരന്‍ അശ്ലീല വീഡിയോ കാണുന്നതില്‍ മുഴുകി- പിന്നീട് സംഭവിച്ചത്
കാലിഫോര്‍ണിയ: പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിന് പറ്റിയ അമളിയാണ് പുറത്തുവരുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയില്‍ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ 22 വയസുകാരനായ ജോനാഥന്‍ ജോസ് റൂയിസ് എന്ന കള്ളന്‍ ലാപ്‌ടോപും ഇന്റര്‍നെറ്റും കണ്ടതോടെ വന്ന കാര്യം മറന്നു പോയി.
ലാപ്‌ടോപ് എടുത്ത് അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് വീഡിയോകള്‍ കാണുന്നതിലായി ഇയാളുടെ ശ്രദ്ധ. ഇടയ്ക്ക് വിശന്നപ്പോള്‍ ഫ്രിഡ്ജില്‍ നിന്ന് വേണ്ട സാധനങ്ങള്‍ എടുത്ത് കഴിക്കുകയും ചെയ്തു. വീഡിയോയില്‍ മുഴുകിയ ഇയാള്‍ വീട്ടില്‍ നിന്നും പുറത്തുപോയ പെണ്‍കുട്ടികള്‍ തിരിച്ചു വന്നതറിഞ്ഞില്ല.
കള്ളന്‍ കയറിയ വിവരം മനസിലാക്കിയ പെണ്‍കുട്ടികള്‍ പൊലീസിനെ വിളിച്ചു വരുത്തി. അറസ്റ്റിലായ ജോനാഥന്‍ ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി ഗാരി പോള്‍സണിന് മുന്നില്‍ ഇയാള്‍ കുറ്റം ഏറ്റുപറയുകയും ചെയ്തു. ആറു വര്‍ഷവും എട്ടു മാസവും നീണ്ട തടവു ശിക്ഷയാണ് കോടതി 22കാരന് വിധിച്ചത്.