കോഴിക്കോട്: ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര് കൂടി മരിച്ചു. കോഴിക്കോട് റൂറൽ എസ്പി ഓഫീസ് ജീവനക്കാരനാണ് മരിച്ച ഒരാള്‍. റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബുവാണ് മരിച്ചത്. 46 വയസായിരുന്നു. 13 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മാവൂർ സ്വദേശിനി സോളു(49) ആണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച മറ്റൊരാള്‍. അർബുദ രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News