CrimeHome-bannerKeralaNewsRECENT POSTS

കോട്ടയത്ത് 12 വയസുകാരി ഗര്‍ഭിണിയായി! 11കാരനെതിരെ പോസ്‌കോ കേസ്; സംഭവം പുറത്തറിഞ്ഞത് ഗര്‍ഭം അലസിയതോടെ

കോട്ടയം: പന്ത്രണ്ട് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 11കാരനെതിരെ പോക്സോ കേസ് ചുമത്തി പോലീസ്. ബലാത്സംഗം ചെയ്ത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ചാണ് പതിനൊന്നുകാരനെതിരെ പോസ്‌കോ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പതിനൊന്നു കാരനെ ഉടന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകും. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഒരേ വീട്ടിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു.

സ്‌കൂളില്‍ വെച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നും ഗര്‍ഭം അലസിയതായും ഡോക്ടര്‍മാര്‍ക്ക് മനസിലായത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പന്ത്രണ്ടുകാരിയെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടര്‍ന്നാണ് കേസെടുത്തത്.

ഇടുക്കിയില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വീട്ടുകാര്‍ കോട്ടയത്ത് താമസിക്കാനെത്തുന്നത്. ഇടുക്കിയില്‍ താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നാണ് സൂചന. ഡി എന്‍ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിര്‍ണയിക്കാനാണ് െേപാലീസ് ഒരുങ്ങുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 11കാരന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പോലീസിനുണ്ട്. കോട്ടയം ജില്ലയിലാണ് ഇപ്പോള്‍ താമസമെങ്കിലും പീഡനം നടന്നത് ഇടുക്കി ജില്ലയിലായതുകൊണ്ട് കേസ് അവിടത്തെ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button