24.6 C
Kottayam
Wednesday, October 23, 2024

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

Must read

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ കുറ്റപ്പെടുത്തി.

ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചത്. വയനാട് രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ കൊടിപോലും ഒഴിവാക്കി മുസ്‌ലിം ലീഗ് ത്യാഗം ചെയ്തു. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഡി.എം.കെ സർവേ നടത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല.

സരിൻ്റെ സ്ഥാനാർത്ഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യു.ഡി.എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോൺഗ്രസുകാരെക്കാളും സഹായിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടർമാർ പറയുന്നതാണ് സർവേ ഫലം.

രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണ്. ഇല്ലങ്കിൽ സ്ഥിതി മോശമാവും. ചേലക്കരയിൽ ഡി.എം.കെ. ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ.കെ.സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യു.ഡി.എഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നും അൻവർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

‘ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും’ ബാലയുമായുള്ള വിവാഹ ശേഷം കോകില

കൊച്ചി:താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് അടുത്തിടെ ബാല മാധ്യമങ്ങളോട് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഭാവി വധു ആരായിരിക്കുമെന്ന് നടൻ പറഞ്ഞിരുന്നില്ല. ഒടുവിൽ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ബാല...

Popular this week