25.2 C
Kottayam
Saturday, October 12, 2024

സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളിൽ മുന്നറിയിപ്പ്; നദികളിൽ ജലനിരപ്പുയരുന്നു

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

തെക്ക്, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 

വാമനപുരം നദിയിലും കരമന നദിയിലും മുന്നറിയിപ്പ്     ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം വാമനപുരം നദിയിലും, കരമന നദിയിലും മുന്നറിയിപ്പ് നൽകി. ഇരു നദികളുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.  യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്‍ഡോറിൽ മകൻ അച്ഛനെ വെടിവെച്ചു കൊന്നു, ആസൂത്രണം അമ്മയുടെ അറിവോടെ; കാരണമിതാണ്‌

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സ്വത്ത് കൈവിട്ടുപോകുമെന്ന സംശയത്തില്‍ മകന്‍ അച്ഛനെ വെടിവെച്ച് കൊന്നു. ഉജ്ജയിനിലെ മുന്‍ കോണ്‍ഗ്രസ് നേതാവായ കലിം ഖാന്‍ എന്ന ഗുഡ്ഡു (60) ആണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. സ്വത്തുക്കള്‍ കൈവിട്ടുപോകും...

സ്വകാര്യവീഡിയോ നടി ഓവിയയുടേതോ? സാമൂഹികമാധ്യമങ്ങളിൽ ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി:മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഓവിയയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹികമാധ്യമമായ എക്‌സില്‍ ഉള്‍പ്പെടെയാണ് നടിയുടെ സ്വകാര്യവീഡിയോ ചോര്‍ന്നെന്ന് അവകാശപ്പെട്ട് ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് നടിയോ നടിയുമായി ബന്ധപ്പെട്ടവരോ...

മകളുടെ കാമുകന് മകളെ കൊലപ്പെടുത്താൻ അമ്മയുടെ ക്വട്ടേഷൻ; മകൾക്ക് പകരം അമ്മയെ കൊലപ്പെടുത്തി കാമുകൻ

ആഗ്ര: ഉത്തർപ്രദേശിൽ മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശ പ്രകാരം കാമുകൻ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം...

ഓച്ചിറയിൽ കൂറ്റൻകെട്ടുകാള നിലംപതിച്ചു,രണ്ട് പേർക്ക് പരിക്ക്

കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവന്‍ കെട്ടുകാളയാണ് മറിഞ്ഞത്. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാള വീണത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ...

മയക്കുമരുന്നുകേസില്‍ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് ; കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന്‌ കമ്മിഷണർ

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു....

Popular this week