25.6 C
Kottayam
Friday, October 11, 2024

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; നടപടിയുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Must read

കൊച്ചി:ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മേല്‍ശാന്തിയാകാനുള്ള പ്രവൃത്തിപരിചയം സംബന്ധിച്ച തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നറുക്കെടുപ്പിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താവു എന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന്  പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മയ്ക്കും വൈഷ്ണവിയ്ക്കും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.

പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകൾ വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

പന്തളം കൊട്ടാരം വലിയ തമ്പുരാന്‍റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മദ്യക്കുപ്പിയുമായി ഹോട്ടൽ മുറിയിൽ, ദൃശ്യങ്ങൾ പുറത്തായി; എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്‍റ് നന്ദൻ മധുസൂദനനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ്‌ സുരേഷ് എന്നിവരെ ചുമതലയിൽ നിന്ന്...

നവരാത്രി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള...

ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ...

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരും സംഘം...

88 വയസുള്ള ആള് മരിക്കണ്ടേതല്ലേ? മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ,ബൈജുവിന് കയ്യടിച്ച്‌ സോഷ്യൽ മീഡിയ

തിരുവനന്തപുരം:കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടിപി മാധവന്‍ അന്തരിച്ചത്. മലയാളം സിനിമാലോകം ഒന്നടങ്കം നടന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനിടെ നടന്‍ ബൈജു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ടിപി...

Popular this week