KeralaNews

ഒരു കോടിയുടെ രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്‌;ഏജന്റായ ശശികല ടിക്കറ്റ് വിറ്റത് ചുങ്കം മള്ളൂശേരി ഭാഗത്ത്‌

കോട്ടയം: ഓണം ബമ്പറിന്റെ ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന്. കോട്ടയം തിരുനക്കര മീനാക്ഷി ലോട്ടറിയിൽ നിന്നും ടിക്കറ്റ് ഏടുത്ത ശശികല എന്ന ഏജന്റ് വാങ്ങിയ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. പത്തു ടിക്കറ്റ് എടുത്ത ശേഷമാണ് ഇവർ മീനാക്ഷിയിൽ നിന്നും പോയത്. ഇത് ചുങ്കം മള്ളൂശേരിയിലെ കടയിൽ വച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. ഈ ഭാഗ്യശാലിയെ കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയിൽ മുന്നില്‍ നില്‍ക്കുന്നത്.

രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍

  1. TD 281025
  2. TJ 123040
  3. TJ 201260
  4. TB 749816
  5. TH 111240
  6. TH 612456
  7. TH 378331
  8. TE 349095
  9. TD 519261
  10. TH 714520
  11. TK 124175
  12. TJ 317658
  13. TA 507676
  14. TH 346533
  15. TE 488812
  16. TJ 432135
  17. TE 815670
  18. TB 220261
  19. TJ 676984
  20. TE 340072

സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന പുരോഗമിക്കുന്നു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ 12 കോടി രൂപാ സമ്മാനത്തുകയുള്ള പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി രണ്ടാം സമ്മാനം നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker