25 C
Kottayam
Sunday, September 22, 2024

അഭിമുഖങ്ങളില്‍ സിനിമാക്കാര്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; വിമര്‍ശനവുമായി ഗൗതമി നായര്‍

Must read

കൊച്ചി:അടുത്തിടെയായി ചില കലാപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് നടി ഗൗതമി നായര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല രീതിയിലല്ല ഇവര്‍ പ്രതികരിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഗൗതമി പറഞ്ഞു. ഇങ്ങനെയൊക്കെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ എന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

‘മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്ന കുറെ അഭിമുഖങ്ങള്‍ കാണാനിടയായി. മാധ്യമങ്ങള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇവിടെ ആര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാന്‍,’ ഗൗതമി പറയുന്നു. നിലമറന്ന് പെരുമാറരുതെന്ന് നിലയില്‍ #begrounded എന്ന ഹാഷ്ടാഗോടു കൂടിയാണ് ഗൗതമി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈ പോസ്റ്റിന് ഒരു വിശദീകരണവും നടി പിന്നീട് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഒരു തെറ്റും ചെയ്യാത്തവരാണെന്നോ മോശം ചോദ്യങ്ങള്‍ ചോദിക്കുന്ന ആരുമില്ലെന്നോ അല്ല താന്‍ പറയുന്നതെന്ന് ഗൗതമി പറഞ്ഞു. മറുപടി നല്‍കാന്‍ തീരുമാനിക്കുന്ന ചോദ്യങ്ങളോട് ബഹുമാനത്തോടെ ആ മറുപടി നല്‍കാവുന്നതാണെന്ന തന്റെ അഭിപ്രായമെന്ന് അവര്‍ പറഞ്ഞു.

‘ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ, മാധ്യമങ്ങള്‍ നിഷ്‌കളങ്കരാണെന്നല്ല ഞാന്‍ പറയുന്നത്. എന്നെ കുറിച്ച് ഈയടുത്ത് വരെ ക്ലിക്ക് ബൈറ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും മോശം ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ ഏത് തരം ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നതിലും എങ്ങനെയാണ് മറുപടി നല്‍കേണ്ടത് എന്നതിലും അല്‍പം ബഹുമാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്,’ ഗൗതമി പറയുന്നു.

സിനിമാപ്രൊമോഷനുമായി ബന്ധപ്പെട്ടും അല്ലാതെയും അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങള്‍ കുറച്ച് നാളുകളായി ചര്‍ച്ചയിലുണ്ട്. ചര്‍ച്ചകളും ഈയിടെ ഉയര്‍ന്നുവന്നിരുന്നു.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ശരിയായ രീതിയിലല്ലെന്നും അതല്ല, മാധ്യമങ്ങളോട് സിനിമാതാരങ്ങള്‍ പെരുമാറുന്നതെന്നിലാണ് പ്രശ്‌നമെന്നും എന്നിങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തില്‍ നിലപാടുമായി ചിലര്‍ രംഗത്തുവരുന്നത് വരുംദിവസങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച പറ്റി; റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ...

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

Popular this week